CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 41 Minutes 10 Seconds Ago
Breaking Now

മകളെ പീഡിപ്പിച്ചത് വര്‍ഷങ്ങളോളം ; പുറത്തുപറഞ്ഞാല്‍ ആസിഡില്‍ കുളിപ്പിച്ചുകിടത്തി ഇല്ലാതാക്കുമെന്ന് ഭീഷണി ; പിതാവിന് ഇനി 20 വര്‍ഷം ജയിലില്‍ കിടക്കാം

14ാം വയസ്സു മുതല്‍ 20 വയസ്സുവരെ പിതാവ് തന്നെ പീഡിപ്പിച്ചെന്ന് മകള്‍ കിം ചൗണ്‍ പരാതിയില്‍ പറയുന്നു.

ഒരു അച്ഛനും മകളോട് ചെയ്യാന്‍ പാടില്ലാത്തതാണ് ഈ പിതാവ് വര്‍ഷങ്ങളായി ചെയ്തു പോന്നത്. ലെക്ചററായ പിതാവില്‍ നിന്ന് ലൈംഗീക ചൂഷണം നേരിട്ട മകള്‍ ഒടുവില്‍ നിയമ സഹായം തേടിയതോടെ പിതാവ് ജയിലിലുമായി. 20 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് കോടതി 79 കാരനായ ഫ്രാന്‍സിസ് ബ്യൂമോണ്ടിന് വിധിച്ചിരിക്കുന്നത്. യൂണിവേഴ്‌സിറ്റി ലെക്ച്ചററായിരുന്ന ഇദ്ദേഹം തന്റെ മകളോട് ചെയ്ത ക്രൂരത അത്രയേറെയായിരുന്നു. 

മകളെ വര്‍ഷങ്ങളോളം ലൈംഗീകമായി പീഡിപ്പിച്ച ശേഷം പുറത്തുപറഞ്ഞാല്‍ സള്‍ഫ്യൂരിക് ആസിഡില്‍ മുക്കി എല്ലാം അവസാനിപ്പിക്കുമെന്ന് ഭീഷണിയും മുഴക്കി. 14ാം വയസ്സു മുതല്‍ 20 വയസ്സുവരെ പിതാവ് തന്നെ പീഡിപ്പിച്ചെന്ന് മകള്‍ കിം ചൗണ്‍ പരാതിയില്‍ പറയുന്നു. മകള്‍ക്കിപ്പോള്‍ 53 വയസാണ്.

വീട്ടില്‍ പലപ്പോഴും തന്നെ ശാരീരികമായി പീഡിപ്പിച്ചു. ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയായി, അതും സംരക്ഷിക്കേണ്ട പിതാവില്‍ നിന്നും, മകള്‍ മൊഴി നല്‍കി. പുറത്തുപറഞ്ഞാല്‍ ആസിഡില്‍ മുക്കി എല്ലാം അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. പിതാവിന് ആസിഡ് കൈകാര്യം ചെയ്യാന്‍ എളുപ്പമാണെന്നും കിട്ടാന്‍ ബുദ്ധിമുട്ടില്ലെന്നുമറിയാവുന്നതിനാല്‍ മകള്‍ ഭയന്നാണ് ആരോടും പറയാതിരുന്നത്. ഭയപ്പാടോടെ ജീവിതം തുടരുകയായിരുന്നു.

നിങ്ങള്‍ അറിവുള്ള വ്യക്തിയാണ്. എന്നിട്ടും ഈ ക്രൂരത ചെയ്തതിനാല്‍ തന്നെ ശിക്ഷാര്‍ഹനാണ് , വിധിപറയും മുമ്പ് കോടതി വ്യക്തമാക്കി.

പ്രതിസന്ധികളെ താന്‍ അതി ജീവിച്ചെന്നും കൂടുതല്‍ പേരെ പിന്തുണച്ച് കുട്ടിക്കാലത്തെ പീഡനങ്ങള്‍ക്കെതിരെ ക്യാമ്പെയ്‌നുകള്‍ സംഘടിപ്പിക്കുമെന്നും ഇരയായ മകള്‍ വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.