CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 16 Minutes 14 Seconds Ago
Breaking Now

ഭര്‍ത്താവിന്റെ പാസ്‌പോര്‍ട്ടുമായി മാഞ്ചസ്റ്ററില്‍ നിന്ന് ഡല്‍ഹിയിലേക്ക് സുഖമായി പറന്നു ; ഡല്‍ഹിയില്‍ തടഞ്ഞതോടെ ദുബായിലേക്ക് അയച്ചു ; സുരക്ഷാ വീഴ്ചയില്‍ എമിറേറ്റ്‌സ് നാണം കെട്ടു

വീട്ടില്‍ നിന്ന് തിരക്കിട്ടിറങ്ങിയപ്പോള്‍ പാസ്‌പോര്‍ട്ട് മാറി പോയതാണ്.

ഗുരുതരമായ വീഴ്ചയാണ് എമിറേറ്റ്‌സിന് വന്നുപെട്ടത്. മാഞ്ചസ്റ്ററില്‍ നിന്ന് ഡല്‍ഹിവരെ യുവതി യാത്ര ചെയ്തത് ഭര്‍ത്താവിന്റെ പാസ്‌പോര്‍ട്ടില്‍. വീട്ടില്‍ നിന്ന് തിരക്കിട്ടിറങ്ങിയപ്പോള്‍ പാസ്‌പോര്‍ട്ട് മാറി പോയതാണ്. എന്നാല്‍ ഇന്ത്യവരെ ഇവര്‍ ഈ പാസ്‌പോര്‍ട്ടുമായി സുഖമായി പറന്നുവെന്നതാണ് അധികൃതരുടെ അനാസ്ഥയുടെ നേര്‍ക്കാഴ്ചയായി മാറിയിരിക്കുന്നത്. 

ഡല്‍ഹിയിലെത്തിയപ്പോഴാണ് ഇതു കണ്ടെത്തിയത്. അതിനാല്‍ ദുബായിലേക്ക് ഇവര്‍ക്ക് മടങ്ങേണ്ടിവന്നു. വൈകാതെ മാഞ്ചസ്റ്ററില്‍ നിന്ന് പാസ്‌പോര്‍ട്ട് എത്തിച്ച് അവിടെ നിന്ന് ഡല്‍ഹിയ്ക്ക് യാത്ര ചെയ്യുകയായിരുന്നു.

ഏപ്രില്‍ 23ന് ബിസിനസ് ആവശ്യത്തിന് പോയപ്പോഴാണ് ഭര്‍ത്താവ് ദിലീപിന്റെ പാസ്‌പോര്‍ട്ട് ഇവര്‍ കൈയ്യില്‍ വച്ചത്. ചെക്കിന്‍ ചെയ്തപ്പോഴോ ബോര്‍ഡിംഗില്‍ വച്ചോ ഇത് തിരിച്ചറിഞ്ഞില്ല. ഡല്‍ഹി വിമാനത്താവളത്തിലാണ് കണ്ടെത്തിയത്. നാണക്കേടായതോടെ എമിറേറ്റ്‌സ് വീഴ്ചയില്‍ ഖേദം പ്രകടിപ്പിച്ചു. രാത്രി ദുബായില്‍ തന്റെ പാസ്‌പോര്‍ട്ട് കിട്ടും വരെ ഗീത കഴിച്ചു കൂട്ടേണ്ടിവന്നു. ഒടുവില്‍ അവര്‍ ഡല്‍ഹിയ്ക്ക് യാത്ര ചെയ്യുകയായിരുന്നു. ാേവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ കാര്‍ഡുള്ള വ്യക്തിയാണിവര്‍. എയര്‍പോര്‍ട്ട് എയര്‍ലൈനെ പഴിചാരുകയാണ് ഉണ്ടായത്. പാസ്‌പോര്‍ട്ട് പരിശോധന കൃത്യമാണെന്നും ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും എമിറേറ്റ്‌സ് പ്രതികരിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.