CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 56 Seconds Ago
Breaking Now

ലെസ്റ്റര്‍ മലയാളിയുടെ വീട് കൊള്ളയടിച്ച പ്രധാന പ്രതി പിടിയില്‍ ; പോലീസ് കൊണ്ടുവന്ന മോഷണ മുതലിന്റെ ചിത്രത്തില്‍ നിന്ന് ആഭരണങ്ങള്‍ തിരിച്ചറിഞ്ഞ് സിബി

കോടതിയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഈ മുതല്‍ സിബിയ്ക്ക് പോലീസ് കൈമാറും.

മോഷണം നടന്നാല്‍ പൊതുവേ യുകെ മലയാളികള്‍ക്ക് നഷ്ടമായത് നഷ്ടമായത് തന്നെയാണ്. കള്ളനെ കണ്ടെത്താനാകാറില്ല, മോഷണ മുതലും പിടിച്ചെടുക്കലുണ്ടാകില്ല. ഇന്‍ഷുറന്‍സ് ചെയ്തവര്‍ക്ക് ഇതാണ് ആശ്വാസമാകുക. എന്നാല്‍ ലെസ്റ്ററില്‍ മലയാളിയായ സിബി പുന്നൂസിന്റെ വീട്ടില്‍ മോഷണം നടത്തിയ പ്രതിയെ പോലീസ് പിടിച്ചതായി സൂചന. സംഘത്തിലെ പ്രധാനി പിടിയിലായിട്ട് ദിവസങ്ങളായിട്ടുണ്ടെന്നും പോലീസ് തെളിവ് ശേഖരണത്തിലാണെന്നുമാണ് റിപ്പോര്‍ട്ട് . പോലീസെത്തി മോഷണ മുതലിന്റെ ചില ചിത്രങ്ങള്‍ സിബിയെ കാണിച്ച് ഉറപ്പുവരുത്തിയിരുന്നു.

സ്വര്‍ണ്ണത്തിന്റെ രണ്ടു മോതിരം, വളകള്‍, മാലകള്‍ എന്നിവയുടെ ചിത്രമാണ് കുടുംബത്തെ കാണിച്ചത്. കോടതിയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഈ മുതല്‍ സിബിയ്ക്ക് പോലീസ് കൈമാറും. ലെസ്റ്ററിലെ കോള്‍വിലെ താമസക്കാരനായ സിബി പുന്നൂസിന്റെയും ആന്‍സി സിബിയുടേയും വീട്ടിലാണ് കഴിഞ്ഞ മാസം 11 ന് മോഷണം നടന്നത്. 

ഒരു മൈല്‍ ദുരം അകലെയുള്ള സുഹൃത്തിന്റെ വീട്ടില്‍ വിവാഹ വാര്‍ഷിക ആഘോഷത്തിന് പങ്കെടുക്കാന്‍ പോയി തിരിച്ചെത്തിയപ്പോഴാണ് കള്ളന്മാരെ കണ്ടത്. മക്കളെ കാറിലിരുത്തി വീടിനകത്തേക്ക് ചെന്ന സിബിയെ ആക്രമിച്ച് മോഷ്ടാക്കള്‍ കടന്നുകളയുകയായിരുന്നു. ആക്രമണത്തിനിടെ സിബിയ്ക്ക് നേരെ കല്ലെറിയുകയും കാറിന്റെ ലൈറ്റ് പൊട്ടിക്കുകയും ചെയ്തു. മക്കളെയും കൂട്ടി വീടിന് അകത്തുകയറിയ ശേഷം പോലീസിനെ അറിയിക്കുകയായിരുന്നു. വീടിന്റെ പിറകുവശത്തെ വാതില്‍ ചവിട്ടി പൊളിച്ച് അകത്തുകയറി മൂന്നു ബെഡ്‌റൂമുകള്‍ മുഴുവന്‍ നശിപ്പിച്ച അവസ്ഥയിലായിരുന്നു. ഇന്‍ഷുര്‍ ചെയ്തതിനാല്‍ തിരിച്ചുകിട്ടുന്ന ആഭരണങ്ങളുടേയും മറ്റ് വിവരങ്ങള്‍ തിരിച്ചു നല്‍കാനുള്ള തയ്യാറെടുപ്പിലാണ് സിബി.




കൂടുതല്‍വാര്‍ത്തകള്‍.