CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 9 Minutes 48 Seconds Ago
Breaking Now

കല്ല്യാണം വിളിച്ചില്ലെങ്കില്‍ പൊളിക്കാന്‍ രണ്ടും കല്‍പ്പിച്ച് സഹോദരന്‍; വിവാഹം ഉപേക്ഷിക്കാന്‍ ഒട്ടും വൈകിയിട്ടില്ലെന്ന തുറന്ന കത്തുമായി തോമസ്; സഹോദരി ദുഷ്ടയും, പൊങ്ങച്ചക്കാരിയും!

സഹോദരിയുടെ അഭിനയമോഹത്തിന് വേണ്ടി പണം ചെലവാക്കിയാണ് പിതാവ് കടത്തില്‍ മുങ്ങിയതെന്നും തോമസ്

ലോകത്ത് ഇതാദ്യമായാകും നിര്‍ബന്ധിച്ച് കല്ല്യാണം വിളിപ്പിക്കുന്ന ഒരു അവസ്ഥ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. മെഗാന്‍ മാര്‍ക്കിള്‍ രാജകുടുംബത്തില്‍ നിന്നും ഒരു വരനെ കണ്ടെത്തിയതാണ് പൊല്ലാപ്പായത്. ഇതോടെ ബന്ധം വിട്ടുപോയ മാമനും മച്ചുനനും വരെ ബന്ധം ഓര്‍മ്മിപ്പിച്ച് രംഗത്തെത്തി. പലവിധ തന്ത്രങ്ങള്‍ പയറ്റിയിട്ടും ക്ഷണം ലഭിക്കാതെ വന്നതോടെ അര്‍ദ്ധസഹോദരന്‍ തോമസ് മാര്‍ക്കിള്‍ ജൂനിയര്‍ ഹാരിയ്ക്ക് ഒരു തുറന്ന കത്തെഴുതുന്നതില്‍ എത്തിനില്‍ക്കുന്നു കാര്യങ്ങള്‍.

സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തില്‍ മെഗാന്‍ മാര്‍ക്കിളുമായുള്ള വിവാഹബന്ധം വേണ്ടെന്ന് വെയ്ക്കാന്‍ ഇനിയും സമയമുണ്ടെന്നാണ് തോമസ് വ്യക്തമാക്കുന്നത്. മെയ് 19ന് മെഗാന്റെ കൈപിടിക്കാനുള്ള തീരുമാനം ഉപേക്ഷിക്കനാണ് മൂത്ത സഹോദരന്‍ ഹാരിയ്ക്ക് നല്‍കുന്ന മുന്നറിയിപ്പ്. ദുഷ്ടയും, ബുദ്ധിയില്ലാത്ത, പൊങ്ങച്ചക്കാരിയുമാണ് മെഗാനെന്നാണ് അര്‍ദ്ധസഹോദരന്‍ വെച്ചുകാച്ചുന്നത്.

കല്ല്യാണം കഴിച്ചാല്‍ ഹാരിയ്ക്കും, രാജകുടുംബത്തിന്റെ പാരമ്പര്യത്തെയും പരിഹസിക്കാനുള്ള കാരണമായി സഹോദരി മാറുമെന്നും ഇദ്ദേഹം പറയുന്നു. 'മെഗാന്‍ മാര്‍ക്കിള്‍ നിങ്ങള്‍ക്ക് പറ്റിയ സ്ത്രീയല്ല. എന്ത് കൊണ്ടാണ് യഥാര്‍ത്ഥ മെഗാനെ നിങ്ങള്‍ കാണാതെ പോകുന്നതെന്ന സംശയത്തിലാണ് ഞാന്‍. ബാക്കി ലോകം മുഴുവന്‍ ഇത് കാണുന്നു. രാജകുമാരിയെ പോലെ അഭിനയിക്കാനുള്ള മെഗാന്റെ ശ്രമം സി ക്ലാസ് ബോളിവുഡ് ചിത്രം പോലുണ്ട്', യുഎസിലെ ഒറിഗാവോണില് താമസിക്കുന്ന 51-കാരന്‍ ആരോപിക്കുന്നു.

സഹോദരിയുടെ അഭിനയമോഹത്തിന് വേണ്ടി പണം ചെലവാക്കിയാണ് പിതാവ് കടത്തില്‍ മുങ്ങിയതെന്നും തോമസ് അവകാശപ്പെടുന്നു. എന്നിട്ട് ഈ പിതാവിനെ പോലും കല്ല്യാണത്തിന് ക്ഷണിച്ചിട്ടില്ല. സ്വന്തം പിതാവിന്റെ പണം മുഴുവന്‍ ഊറ്റിയ ശേഷം മെക്‌സിക്കോയിലേക്ക് തള്ളിയ വ്യക്തി ഏത് തരക്കാരിയാകും, തോമസ് ചോദിക്കുന്നു.

കല്ല്യാണം വിളിക്കാത്ത സ്ഥിതിക്ക് കല്ല്യാണം എങ്ങിനെയെങ്കിലും പൊളിക്കാന്‍ ശ്രമിക്കുന്ന സഹോദരന്‍ ഏത് തരക്കാരനാകും എന്നാണ് ഇപ്പോള്‍ വിമര്‍ശകര്‍ ചോദിക്കുന്നത്. ഇപ്പോള്‍ കല്ല്യാണം വിളിക്കാത്തത് വെറുതെയല്ലെന്നും ഉറപ്പായി!




കൂടുതല്‍വാര്‍ത്തകള്‍.