CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 42 Minutes 20 Seconds Ago
Breaking Now

എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് ഇതിലും മികച്ചൊരു ശമ്പള വര്‍ദ്ധനവ് ഓഫര്‍ ലഭിക്കുമോ? യാതൊരു സാധ്യതയുമില്ലെന്ന് വിദഗ്ധര്‍; കുശുമ്പ് എല്ലാ നഴ്‌സുമാര്‍ക്കും പാരയാകുമോ?

ഈ വര്‍ഷം 3%, അടുത്ത രണ്ട് വര്‍ഷങ്ങളില്‍ 1.7% എന്നിങ്ങനെ 2020 ആകുമ്പോഴേക്കും 6.5% വര്‍ദ്ധനവ് നടപ്പാക്കുന്ന തരത്തിലാണ് പദ്ധതി

എന്‍എച്ച്എസിലെ ശമ്പളവര്‍ദ്ധനവിനുള്ള നിര്‍ദ്ദേശങ്ങള്‍ എല്ലാവര്‍ക്കും തൃപ്തികരമായ ഒരു ഓഫറൊന്നുമല്ലെന്ന് വ്യക്തമാണ്. പക്ഷെ ഇതിലും മികച്ചൊരു ഡീല്‍ തല്‍ക്കാലത്തേക്ക് ലഭിക്കാന്‍ ഇടയില്ലെന്നതിനാല്‍ ഇത് സ്വീകരിക്കാതെ എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് മുന്നില്‍ മറ്റ് വഴികളില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ ശമ്പള വര്‍ദ്ധനവ് പദ്ധതിയില്‍ ഹിതപരിശോധന മുന്നേറവെയാണ് മൂന്ന് വര്‍ഷം കൊണ്ടുള്ള വര്‍ദ്ധനവില്‍ സംശയങ്ങള്‍ വ്യാപകമാകുന്നത്.

നിലവില്‍ 14 ഹെല്‍ത്ത് യൂണിയനുകളില്‍ 13 എണ്ണമാണ് ഗവണ്‍മെന്റുമായി കരാറിന് ശ്രമിക്കുന്നത്. ഇത് പ്രകാരം ഈ വര്‍ഷം 3%, അടുത്ത രണ്ട് വര്‍ഷങ്ങളില്‍ 1.7% എന്നിങ്ങനെയായി 2020 ആകുമ്പോഴേക്കും 6.5% വര്‍ദ്ധനവ് നടപ്പാക്കുന്ന തരത്തിലാണ് പദ്ധതി ഒരുക്കുന്നത്.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പ്രധാനമന്ത്രി തെരേസ മേയ് നേരിട്ട് ടിവിയില്‍ പ്രത്യക്ഷപ്പെട്ട ഒരു പ്രഖ്യാപനം നടത്തിയിരുന്നു. പണം കായ്ക്കുന്ന മരമില്ലെന്നും, എന്നിരുന്നാലും ശമ്പള വര്‍ദ്ധനവിന് 1% പരിധി നിശ്ചയിച്ച നടപടി പുനഃപ്പരിശോധിക്കുമെന്നായിരുന്നു പ്രഖ്യാപനം. നിലവില്‍ ആലോചനയിലുള്ള 6.5% വര്‍ദ്ധനവ് മറ്റൊരു പൊതുമേഖലാ ജീവനക്കാര്‍ക്കും ഓഫര്‍ ചെയ്യപ്പെട്ടിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം.

പുതുതായി യോഗ്യത നേടി ജോലിയില്‍ പ്രവേശിക്കുന്ന നഴ്‌സുമാര്‍ക്ക് സ്റ്റാര്‍ട്ടിംഗ് സാലറിയും കൂടുമെന്നതിനാല്‍ ശമ്പള വര്‍ദ്ധനവ് കൂടുതല്‍ സന്തോഷകരമായ വാര്‍ത്തയാണ്. പക്ഷെ ഇതൊന്നും കിട്ടാതെ വര്‍ഷങ്ങളായി എന്‍എച്ച്എസില്‍ പിടിച്ചുനിന്ന നഴ്‌സുമാരെ ഈ നാമമാത്രമായ വര്‍ദ്ധന ചൊടിപ്പിക്കുന്നതാണ്.

ജോലിഭാരം കൂടുകയും ജീവിത നിലവാരം മോശമാകുകയും ചെയ്തിട്ടും എന്‍എച്ച്എസ് വിട്ടുപോകാതിരുന്ന നഴ്‌സുമാരുടെ കണ്ണീരും അധ്വാനവും കാണാന്‍ തല്‍ക്കാലം ആരുമില്ലെന്നതാണ് അവസ്ഥ. അതുകൊണ്ട് തന്നെ കുറച്ച് നഴ്‌സുമാര്‍ക്ക് ലാഭം കൂടുമെന്ന് ഓര്‍ത്ത് ഡീലിന് അനുകൂലമായി നിലകൊണ്ടില്ലെങ്കില്‍ ആര്‍ക്കും ഗുണമുണ്ടാകില്ല.




കൂടുതല്‍വാര്‍ത്തകള്‍.