CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 6 Minutes 37 Seconds Ago
Breaking Now

തോറ്റു മോനെ; തിരിച്ചടി അകന്നു, തെരേസ മേയ്ക്ക് ആശ്വാസമായി; കോര്‍ബിനെതിരെ വാക്‌പോരുമായി ലേബര്‍ എംപിമാര്‍; ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ടോറികള്‍ രക്ഷപ്പെട്ടു

എല്ലാ തരത്തിലുള്ള മതവിശ്വാസികളും കോര്‍ബിന്റെ നിലപാടുകളെ എതിര്‍ക്കുന്നതായും മേയ്

ജെറമി കോര്‍ബിന്‍ തോറ്റ നേതാവെന്ന് കുറ്റപ്പെടുത്തി പ്രധാനമന്ത്രി തെരേസ മേയ് രംഗത്ത്. ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ലണ്ടനിലെ സുപ്രധാന സീറ്റുകളിലും, രാജ്യത്തെ മറ്റ് ഭാഗങ്ങളിലും ടോറികള്‍ വിജയം കൊയ്തതോടെയാണ് ചിരിച്ച മുഖവുമായി പ്രധാനമന്ത്രി പുറത്തിറങ്ങിയത്.

വെസ്റ്റ്മിനിസ്റ്റര്‍, വാന്‍ഡ്‌സ്‌വര്‍ത്ത്, ബാര്‍ണെറ്റ് എന്നീ ടോറികളുടെ ശക്തി കേന്ദ്രങ്ങള്‍ പിടിച്ചടക്കാമെന്ന ലേബര്‍ പാര്‍ട്ടിയുടെ മോഹം അസ്ഥാനത്തായി. ബാര്‍ണെറ്റില്‍ ഒരൊറ്റ സീറ്റിന്റെ കുറവിലാണ് ലേബറിന് നിയന്ത്രണം നഷ്ടമായത്. ഇതോടെ ലേബര്‍ നേതാവ് ജെറമി കോര്‍ബിനെ കുറ്റപ്പെടുത്തി തോറ്റ കൗണ്‍സിലര്‍മാരും, പാര്‍ട്ടി ംെപിമാരും രംഗത്തെത്തി.

നണീറ്റണിലും, സ്വിന്‍ഡിലും ഇതേ വിധി ആവര്‍ത്തിച്ചപ്പോള്‍ യുകെഐപിയുടെ വോട്ടുകളാണ് ടോറികളെ രക്ഷപ്പെടുത്തിയത്. 'ലേബര്‍ കരുതിയത് അവര്‍ക്ക് നിയന്ത്രണം ലഭിക്കുമെന്നാണ്. ഇതിനായി അവര്‍ എല്ലാ തരത്തിലും ശ്രമിച്ചു, പക്ഷെ തോറ്റുപോയി', പ്രധാനമന്ത്രി തെരേസ മേയ് പ്രതികരിച്ചു.

എല്ലാ തരത്തിലുള്ള മതവിശ്വാസികളും കോര്‍ബിന്റെ നിലപാടുകളെ എതിര്‍ക്കുന്നതായും മേയ് കൂട്ടിച്ചേര്‍ത്തു. ഇതോടെ ലേബര്‍ പാര്‍ട്ടിയെ ഡൗണിംഗ് സ്ട്രീറ്റില്‍ എത്തിക്കുമെന്ന പ്രഖ്യാപനങ്ങള്‍ അസ്ഥാനത്താണെന്ന് സ്വന്തം പാര്‍ട്ടിക്കാര്‍ ആരോപിക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.