CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 16 Minutes 2 Seconds Ago
Breaking Now

ബ്രിസ്റ്റോളില്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ തുടരുന്നു; 20 വയസ്സുള്ള ഫിസിക്‌സ് വിദ്യാര്‍ത്ഥിനി മരിച്ചു

ഞെട്ടിക്കുന്ന ദുരന്ത വാര്‍ത്തയാണ് നതാഷയുടെ മരണമെന്ന് ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റി

ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയുടെ പൊടുന്നനെയുള്ള മരണം ദുരൂഹത ഉയര്‍ത്തുന്നു. രണ്ടാം വര്‍ഷ ഫിസിക്‌സ് വിദ്യാര്‍ത്ഥിനി നതാഷ അബ്രഹാര്‍ട്ടാണ് മരിച്ചത്. നോട്ടിംഗ്ഹാമില്‍ നിന്നുമുള്ള ഈ 20-കാരി പെട്ടെന്ന് മരിക്കുകയായിരുന്നു. 23 വയസ്സുള്ള മറ്റൊരു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ മരണവാര്‍ത്ത.

ബ്രിസ്റ്റോളില്‍ കഴിഞ്ഞ കാലത്തായി വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ വര്‍ദ്ധിച്ച് വരികയാണ്. നതാഷയുടെ മരണത്തോടെ എണ്ണം പത്തായി എന്നാണ് കരുതുന്നത്. അലക്‌സ് എല്‍സ്‌മോര്‍ എന്ന നാലാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി നഗരത്തിലെ ക്ലിഫ്ടണ്‍ സസ്‌പെന്‍ഷന്‍ ബ്രിഡ്ജില്‍ നിന്നും വീണാണ് മരിച്ചത്.

എന്നാല്‍ നതാഷ മരിച്ചത് എങ്ങിനെയെന്ന് വ്യക്തമല്ല. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസ് പറയുന്നത്. എല്‍സ്‌മോര്‍ ഏപ്രില്‍ 21നാണ് ജീവനൊടുക്കിയത്. യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ് ഇംഗ്ലണ്ടിലെ രണ്ട് വിദ്യാര്‍ത്ഥികളും സമാനമായ തരത്തില്‍ മരിച്ചിരുന്നു.

ഞെട്ടിക്കുന്ന ദുരന്ത വാര്‍ത്തയാണ് നതാഷയുടെ മരണമെന്ന് ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റി വക്താവ് പറഞ്ഞു. കുടുംബത്തിന്റെ സ്വകാര്യത മാനിക്കുന്നു. അവര്‍ക്കൊപ്പമാണ് തങ്ങളുടെ മനസ്സ്, വക്താവ് കൂട്ടിച്ചേര്‍ത്തു.




കൂടുതല്‍വാര്‍ത്തകള്‍.