CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 14 Minutes 54 Seconds Ago
Breaking Now

യുകെ പ്രാദേശിക തിരഞ്ഞെടുപ്പില്‍ മത്സരിച്ച ആറുപേരില്‍ നാലു മലയാളികള്‍ക്ക് വിജയം ; ജയിച്ചത് ലേബര്‍ ടിക്കറ്റില്‍ മത്സരിച്ചവര്‍

ക്രോയിഡോണിലെ മുന്‍ മേയര്‍ കൂടിയായ മഞ്ജു ഷാഹുല്‍ ഹമീദ്, ന്യൂഹാമിലെ മുന്‍ സിവിക് അംബാസിഡറും എഴുത്തുകാരിയുമായ ഓമന ഗംഗാധരന്‍, ഇടതുപക്ഷ ചിന്താഗതിയുള്ള സുഗതന്‍ തെക്കേപ്പുര, കേംബ്രിഡ്ജ് സിറ്റി കൗണ്‍സിലേക്ക് മത്സരിച്ച അഡ്വ ബൈജു വര്‍ക്കി തിട്ടാല എന്നിവരാണ് വിജയിച്ചത്.

ലണ്ടന്‍ നഗരത്തിലും ഡിസ്ട്രിക്ട് കൗണ്ടി കൗണ്‍സിലിലേക്കും നടന്ന പ്രാദേശിക തിരഞ്ഞെടുപ്പില്‍ മത്സരിച്ച ആറു മലയാളികളില്‍ നാലുപേര്‍ വിജയിച്ചു. ലേബര്‍ ടിക്കറ്റില്‍ മത്സരിച്ചവരാണ് വിജയിച്ചത്.

ക്രോയിഡോണിലെ മുന്‍ മേയര്‍ കൂടിയായ മഞ്ജു ഷാഹുല്‍ ഹമീദ്, ന്യൂഹാമിലെ മുന്‍ സിവിക് അംബാസിഡറും എഴുത്തുകാരിയുമായ ഓമന ഗംഗാധരന്‍, ഇടതുപക്ഷ ചിന്താഗതിയുള്ള സുഗതന്‍ തെക്കേപ്പുര, കേംബ്രിഡ്ജ് സിറ്റി കൗണ്‍സിലേക്ക് മത്സരിച്ച അഡ്വ ബൈജു വര്‍ക്കി തിട്ടാല എന്നിവരാണ് വിജയിച്ചത്. സ്വന്‍ഡര്‍ ടൗണ്‍ കൗണ്‍സിലിലേക്കും ടോറി ടിക്കറ്റില്‍ മത്സരിച്ച കിടങ്ങൂര്‍ സ്വദേശി റോയി സ്റ്റീഫന്‍, ബേസിങ് സ്റ്റോക്ക് സിറ്റി കൗണ്‍സിലേക്ക് ലേബര്‍ ടിക്കറ്റില്‍ മത്സരിച്ച വൈക്കംചെമ്പ് സ്വദേശി സജീഷ് ടോം എന്നവരാണ് തോറ്റത്. ശക്തമായ മത്സരത്തിനൊടുവില്‍ നേരിയ വ്യത്യാസത്തിലാണ് പരാജയപ്പെട്ടത്.

ലണ്ടനിലെ ന്യൂഹാമില്‍ വോള്‍ എന്‍ഡ് വര്‍ഡില്‍നിന്നാണ് ലേബര്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ ചങ്ങനാശേരി സ്വദേശി ഓമന ഗംഗാധരന്‍ വിജയിച്ചത്. നോവലിസ്റ്റും സാമൂഹ്യ പ്രവര്‍ത്തകയുമായ ഓമന ഗംഗാധരന്‍ 2002 മുതല്‍ ബ്രിട്ടനിലെ സാമൂഹ്യ രാഷ്ട്രീയ മേഖലകളില്‍ സജീവ സാന്നിധ്യമാണ്. നിരവധി തവണ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഓമന ന്യൂഹാം കൗണ്‍സിലിന്റെ സിവിക് അംബാസിഡറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഈ സ്ഥാനത്ത് എത്തിയ ബ്രിട്ടനിലെ ആദ്യ ഇന്ത്യക്കാരിയാണ് അവര്‍ .

ക്രോയിഡണിലെ ബ്രോഡ് ഗ്രീന്‍ വാര്‍ഡില്‍ ലേബര്‍ സ്ഥാനാര്‍ത്ഥിയായ മുന്‍ മേയര്‍ മഞ്ജു ഷാഹുല്‍ ഹമീദ് തുടര്‍ച്ചയായി നാലാം തവണയാണ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2014-15 കാലയളവില്‍ ലേബറിന് വേണ്ടി അട്ടിമറി വിജയം നേടിയ മഞ്ജുവിന് മേയര്‍ സ്ഥാനം നല്‍കി പാര്‍ട്ടി അംഗീകരിച്ചിരുന്നു. തിരുവനന്തപുരം പോത്തന്‍കോട് മഞ്ഞമല സ്വദേശിയാണ്. വീട്ടമ്മയായി കഴിഞ്ഞ മഞ്ജു തുടര്‍ പഠന കാലത്ത് ലേബര്‍ പാര്‍ട്ടിയില്‍ അംഗത്വമെടുത്ത് പിന്നീട് സജീവ പ്രവര്‍ത്തകയായിമാറുകയായിരുന്നു. സയന്റിഫ്ക് സോഫ്റ്റ് എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ മഞ്ജു ക്രോയിഡോണ്‍ നഗരസഭയിലെ ഇക്കോണമി ആന്‍ഡ് ജോബ്‌സ് സ്റ്റാന്റിങ് കമ്മറ്റി കാബിനറ്റ് ചെയറാണ്. വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മഞ്ജു പീപ്പിള്‍സ് മേയര്‍ എന്നാണ് ക്രോയ്ഡണില്‍ അറിയപ്പെട്ടിരുന്നത്.

ന്യൂഹാം ബറോയിലെ ഈസ്റ്റ്ഹാം വാര്‍ഡില്‍ നിന്നാണ് സുഗതന്‍ തെക്കേപ്പുര വിജയിച്ചത്. വൈക്കം പോളശേരി തെക്കേപ്പുര കരുണാകരന്‍ സരോജിനി ദമ്പതികളുടെ മകനാണ്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയ ശേഷം ഡല്‍ഹി പോലീസില്‍ കോണ്‍സ്റ്റബിളായി ജോലി നേക്കിയ സുഗതന്‍ ബ്രിട്ടനിലെത്തുകയും സാമൂഹ്യരംഗങ്ങളില്‍ സജീവനാകുകയുമായിരുന്നു.

സാമുഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമാണ് കേംബ്രിഡ് സിറ്റി കൗണ്‍സിലില്‍ ലേബര്‍ ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച ബൈജു വര്‍ക്കി തിട്ടാല. എംപ്ലോയ്‌മെന്റ് നിയമത്തില്‍ മാസ്റ്റര്‍ ബിരുദം നേടി പ്രാക്ടീസ് തുടരുന്ന ബൈജു ബാരിസ്റ്റര്‍ പദവി നേടാനുള്ള ശ്രമത്തിലാണ്.കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം തുടരുന്നുണ്ട്. ഇതിനിടയിലാണ് മത്സരത്തില്‍ പങ്കെടുത്തത്. നാലു മലയാളികള്‍ മാത്രമല്ല നൂറോളം ഇന്ത്യന്‍ വംശജരാണ് ഇംഗ്ലണ്ടിലെ വിവിധ കൗണ്‍സിലുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഏറെയും പഞ്ചാബികളാണ് .




കൂടുതല്‍വാര്‍ത്തകള്‍.