CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 17 Minutes 55 Seconds Ago
Breaking Now

രോഗി മരിച്ച് കൊണ്ടിരിക്കുമ്പോള്‍ നഴ്‌സിന്റെ സെക്‌സ് സെല്‍ഫി; ഡ്യൂട്ടിക്കിടയില്‍ കൊക്കെയിന്‍ വാങ്ങി ഉപയോഗിക്കാന്‍ ശ്രമം; നഴ്‌സുമാരുടെ അഭിമാനം കെടുത്തുന്ന ഇവരെയൊന്നും വെച്ചുപൊറുപ്പിക്കില്ല; പണി നിര്‍ത്തിക്കൊള്ളാന്‍ എന്‍എംസി ഉത്തരവ്

ആരോഗ്യമൊക്കെ മോശമായതിനാല്‍ ജോലിക്ക് പോകാനും ഉദ്ദേശിക്കുന്നില്ലെന്ന നിലപാടിലാണ് വോഗന്‍.

സെല്‍ഫി വെറും സെല്‍ഫിഷ് പരിപാടിയാണെന്ന് നമ്മുടെ പ്രിയഗായകന്‍ യേശുദാസ് പറഞ്ഞത് എത്ര ശരിയാണെന്ന് ഇപ്പോള്‍ തോന്നിപ്പോകുന്നു. രോഗി തൊട്ടടുത്ത് മരിച്ച് കൊണ്ടിരിക്കുമ്പോള്‍ ഒരു പുരുഷനൊപ്പം സെക്‌സി സെല്‍ഫിക്ക് പോസ് ചെയ്ത നഴ്‌സിനെ സെല്‍ഫിഷ് എന്ന് തന്നെയല്ലേ വിശേഷിപ്പിക്കേണ്ടത്! ക്രിസ്മസ് ദിനത്തില്‍ രോഗിയെ പരിചരിക്കാതെ സെല്‍ഫിയെടുത്ത് രസിച്ചതിനും, ഡ്യൂട്ടിക്കിടയില്‍ കൊക്കെയിന്‍ എത്തിച്ച് അടിക്കാന്‍ ശ്രമിച്ചതുമായ പൊറുക്കാന്‍ കഴിയാത്ത കുറ്റങ്ങള്‍ക്കാണ് നഴ്‌സ് മിഷേല്‍ വോഗനെ പ്രൊഫഷണില്‍ നിന്ന് തന്നെ പുറംതള്ളിയത്. 

2016ലെ ക്രിസ്മസ് ദിനത്തില്‍ നഴ്‌സിംഗ് ഹോമിലെ ഷിഫ്റ്റ് പൂര്‍ത്തിയാക്കി ഇറങ്ങിയ ശേഷമായിരുന്നു ഒരു പുരുഷനെ പിന്നില്‍ നിര്‍ത്തിയുള്ള സെക്‌സ് പൊസിഷനില്‍ നില്‍ക്കുന്ന നഴ്‌സിന്റെ ഫോട്ടോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ തന്റെ കൈയില്‍ നിന്നും പേന താഴെ വീണത് എടുക്കാന്‍ കുനിഞ്ഞപ്പോഴുള്ള ഒരു ഫോട്ടോ മാത്രമായിരുന്നു അതെന്നാണ് വോഗണ്‍ നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സില്‍ മുന്‍പാകെ അവകാശപ്പെട്ടത്. എന്നാല്‍ എന്‍എംസി ഇവരെ വിശ്വസിക്കാന്‍ തയ്യാറായില്ല. നഴ്‌സ് ഫോട്ടോ എടുത്ത് രസിക്കുമ്പോള്‍ തൊട്ടടുത്ത മുറിയില്‍ ഒരു രോഗി മരണപ്പെട്ട് കൊണ്ടിരിക്കുകയായിരുന്നു എന്നും അച്ചടക്ക സമിതി മുന്‍പാകെ വിശദീകരിക്കപ്പെട്ടു. 

ഇതും പോരാഞ്ഞ് ഏതാനും ആഴ്ചകള്‍ക്ക് ശേഷം തനിക്ക് കൊക്കെയിന്‍ എത്തിച്ച് നല്‍കാന്‍ കഴിയുമോയെന്ന് ഒരു സഹജീവനക്കാരിയോട് ഇവര്‍ അന്വേഷിച്ചിരുന്നു, ഡെര്‍ബിഷയര്‍ ചെസ്‌റ്റെര്‍ഫീല്‍ഡിലെ ടാപ്ടണ്‍ ഗ്രോവ് നഴ്‌സിംഗ് ഹോമില്‍ മയക്കുമരുന്ന് എത്തിച്ച് നല്‍കണമെന്നായിരുന്നു ആവശ്യം. ഇതോടെയാണ് നഴ്‌സിന്റെ പെരുമാറ്റം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഡ്യൂട്ടിയില്‍ ഉറങ്ങാന്‍ വേണ്ടി മാത്രം വരികയും, രോഗികളുടെ ജീവന്‍ അപകടത്തിലാക്കുകയും ചെയ്യുന്ന ഇവര്‍ക്ക് ക്ലിനിക്കല്‍ പ്രാക്ടീസ് വളരെ മോശമാണെന്നും വ്യക്തമാക്കപ്പെട്ടു. 

2014 മാര്‍ച്ച് മുതല്‍ 2017 ജനുവരി വരെയുള്ള കാലത്ത് ഈ രജിസ്റ്റേര്‍ഡ് നഴ്‌സ് നിരവധി വീഴ്ചകള്‍ വരുത്തിവെച്ചതായി കണ്ടെത്തിയതോടെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇവരെ ജോലിയില്‍ നിന്നും പുറത്താക്കി. ഇതിന് ശേഷമാണ് എന്‍എംസി ഇവരെ പ്രൊഫഷണില്‍ നിന്നും വിലക്കിയത്. എന്തായാലും ആരോഗ്യമൊക്കെ മോശമായതിനാല്‍ ജോലിക്ക് പോകാനും ഉദ്ദേശിക്കുന്നില്ലെന്ന നിലപാടിലാണ് വോഗന്‍. 




കൂടുതല്‍വാര്‍ത്തകള്‍.