CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 21 Minutes 29 Seconds Ago
Breaking Now

കോണ്‍വെന്റിലെ പീഡനത്തില്‍ പിറന്ന മകളെ 62 വര്‍ഷങ്ങള്‍ക്ക് ശേഷം പിതാവ് കണ്ടെത്തി; 12-ാം വയസ്സില്‍ കൊയര്‍ പാടിയ ആണ്‍കുട്ടിയെ കന്യാസ്ത്രീ പീഡിപ്പിച്ചത് ഗര്‍ഭം ധരിക്കുന്നത് വരെ

താന്‍ ഗര്‍ഭം ധരിക്കുന്നത് വരെ കന്യാസ്ത്രീ ഈ ആണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് തുടര്‍ന്നു.

12-ാം വയസ്സിലാണ് കൊയറിലെ ഗായകനായിരുന്ന എഡ്വാര്‍ഡ് ഹെയിന്‍സിനെ ഒരു കന്യാസ്ത്രീ പീഡനത്തിന് ഇരയാക്കി തുടങ്ങുന്നത്. ഈ പീഡനം കന്യാസ്ത്രീ ഗര്‍ഭം ധരിക്കുന്നത് വരെ തുടര്‍ന്നു. പീഡനത്തിനൊടുവില്‍ പിറന്ന സ്വന്തം മകളെ 62 വര്‍ഷത്തിന് ശേഷമാണ് ആ പിതാവ് കണ്ടെത്തിയത്.

ലങ്കാഷയര്‍ ലൈതാം സെന്റ് ആന്‍സിലെ ജോണ്‍ റെയ്‌നോള്‍ഡ്‌സ് ഹോമിലെ അന്തേവാസിയായിരുന്ന മൂന്ന് വര്‍ഷക്കാലമാണ് ഹെയിന്‍സ് പീഡനത്തിന് ഇരയായത്. സെന്റ് ജോസഫിലെ ഫ്രാന്‍സിസ്‌കന്‍ മിഷണറീസ് സിസ്റ്റര്‍മാരാണ് അന്ന് സ്ഥാപനം നടത്തിയിരുന്നത്. താന്‍ ഗര്‍ഭം ധരിക്കുന്നത് വരെ കന്യാസ്ത്രീ ഈ ആണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് തുടര്‍ന്നു. 

1950കളില്‍ നടന്ന സംഭവങ്ങള്‍ക്കൊടുവില്‍ ജനിച്ച മകളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി 76-ാം വയസ്സിലാണ് കാത്തലിക് ചര്‍ച്ചിന് മുന്നില്‍ ഹെയിന്‍സ് അപേക്ഷയുമായി എത്തുന്നത്. പക്ഷെ സഭ ഇതേക്കുറിച്ച് വായ്തുറക്കാന്‍ തയ്യാറായില്ല. പക്ഷെ വാര്‍ത്ത പടര്‍ന്നുപിടിച്ചതോടെ മകളെയും അവളുടെ നാല് മക്കളെയും ആ പിതാവ് കണ്ടെത്തി. 

ഇത്രയും വര്‍ഷം പിതാവിനെ കാത്തിരുന്ന മകളും കുടുംബവും ഇന്ന് സന്തോഷത്തിലാണ്. തന്റെ മക്കള്‍ക്ക് അവരുടെ മുത്തശ്ശനെ ലഭിച്ചിരിക്കുന്നു, മകള്‍ പറയുന്നു. ഇനി സന്തോഷത്തോടെ മരിക്കാമെന്ന നിലപാടിലാണ് ഹെയിന്‍സ്.

 




കൂടുതല്‍വാര്‍ത്തകള്‍.