CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 28 Minutes 42 Seconds Ago
Breaking Now

സൗദി അറേബ്യയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് അനുമതി? അങ്ങനൊരു സംഭവമേ ഇല്ലെന്ന് വത്തിക്കാന്‍; സൗദിയുമായി കരാര്‍ ഒപ്പിട്ടെന്നത് വ്യാജവാര്‍ത്ത

ഈ റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന് വത്തിക്കാന്‍ വക്താവ് സ്ഥിരീകരിച്ചു.

സൗദി അറേബ്യയില്‍ ക്രിസ്ത്യന്‍ വിശ്വാസികള്‍ക്ക് ആരാധനയ്ക്കായി പള്ളികള്‍ നിര്‍മ്മിക്കാന്‍ അനുമതി. വത്തിക്കാനും, സൗദി അധികൃതരും ഇതുസംബന്ധിച്ച് നടത്തിയ ചര്‍ച്ചയില്‍ കരാര്‍ ഒപ്പിട്ടു. കഴിഞ്ഞ മണിക്കൂറുകളില്‍ കേട്ട ഈ വാക്കുകളില്‍ എന്തെങ്കിലും വാസ്തവമുണ്ടോ? ഇല്ലെന്നാണ് വത്തിക്കാന്‍ നേരിട്ട് വ്യക്തമാക്കുന്നത്. സൗദിയുമായി പള്ളി നിര്‍മ്മിക്കാന്‍ യാതൊരു കരാറും ഉണ്ടാക്കിയിട്ടില്ലെന്നാണ് വത്തിക്കാന്‍ അറിയിരിക്കുന്നത്. 

മിഡില്‍ ഈസ്റ്റിലെ മാധ്യമങ്ങളാണ് ചരിത്രപരമായ കരാര്‍ ഒപ്പിട്ടതായി റിപ്പോര്‍ട്ട് ചെയ്തത്. കര്‍ദിനാള്‍ ജീന്‍ ലൂയിസ് തോറണ്‍, മുസ്ലീം വേള്‍ഡ് ലീഗിലെ മുഹമ്മദ് ബിന്‍ അബ്ദേല്‍ കരീം അല്‍ ഇസയും തമ്മില്‍ കരാര്‍ ഒപ്പിട്ടെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന് വത്തിക്കാന്‍ വക്താവ് സ്ഥിരീകരിച്ചു. 

കര്‍ദിനാള്‍ ഈ വര്‍ഷം സൗദി സന്ദര്‍ശിച്ചിരുന്നു. രാജകുടുംബത്തെ നേരില്‍ കണ്ട അദ്ദേഹം തങ്ങളുടെ പൗരന്‍മാരെയും സമന്‍മാരായി കാണണമെന്ന് മുസ്ലീം രാജ്യത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. സുന്നി രാജവംശം ഭരണം നിര്‍വ്വഹിക്കുന്ന രാജ്യത്ത് വിവിധ മതങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ യുവരാജാവ് പരിശ്രമങ്ങള്‍ നടത്തിവരികയാണ്. ഈ സാഹചര്യത്തിലാണ് സൗദിയുടെ യാഥാസ്ഥിതിക വിരുദ്ധ എത്തിദാല്‍ സെന്റര്‍ കര്‍ദിനാളിനെ സ്വാഗതം ചെയ്തത്. 

സൗദിയില്‍ നിലവില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ഒന്നും തന്നെയില്ല. പ്രദേശത്തെ ഇത്തരം ഒരേയൊരു രാജ്യമാണ് സൗദി അറേബ്യ. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.