CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 22 Minutes 30 Seconds Ago
Breaking Now

സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ ഗുരുതരാവസ്ഥയില്‍; ബ്രെയിന്‍ ഹെമോറേജില്‍ നിന്നും രക്ഷപ്പെടുത്താന്‍ ശസ്ത്രക്രിയ

ഓപ്പറേഷന്‍ വിജയകരമായെന്നാണ് കുടുംബം കരുതുന്നത്.

വിശ്വവിഖ്യാതനായ മുന്‍ ഫുട്‌ബോള്‍ മാനേജര്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായി. ബ്രെയിന്‍ ഹെമോറേജ് മൂലം ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഫെര്‍ഗൂസന്റെ ജീവനെക്കുറിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്. 

ചെഷയറില്‍ ഇദ്ദേഹം താമസിക്കുന്ന വീട്ടില്‍ വെച്ചുണ്ടായ വീഴ്ചയാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത്. ഇതോടെ 76-കാരനായ മുന്‍ മാനേജരെ ആംബുലന്ഡസില്‍ അടുത്തുള്ള മാക്ഫീല്‍ഡ് ഡിസ്ട്രിക്ട് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്നും പോലീസ് എസ്‌കോര്‍ട്ടോടെയാണ് ഇദ്ദേഹത്തെ സാല്‍ഫോര്‍ഡ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ വെച്ച് നടത്തിയ സര്‍ജറിക്ക് ശേഷം ഫെര്‍ഗൂസന്‍ ഇന്റന്‍സീവ് വിഭാഗത്തിലാണുള്ളത്. 

ഓപ്പറേഷന്‍ വിജയകരമായെന്നാണ് കുടുംബം കരുതുന്നത്. അതുകൊണ്ട് തന്നെ മുന്‍ ഇതിഹാസ മാനേജര്‍ക്ക് പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തങ്ങളുടെ മുന്‍ മാനേജര്‍ക്ക് സര്‍ജറി നടന്നതായി മാഞ്ചസ്റ്റര്‍ യൂണൈറ്റഡും ഔദ്യോഗികമായി അറിയിച്ചു. മാഞ്ചസ്റ്റര്‍ താരങ്ങളെയും സംഭവങ്ങളെക്കുറിച്ച് അറിയിച്ചിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.