CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 33 Minutes 2 Seconds Ago
Breaking Now

ഹോം ഓഫീസിന് കുടിയേറ്റക്കാര്‍ ശത്രുക്കള്‍; തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ പ്രയോഗിച്ച് നാടുകടത്തിയത് മികച്ച ഡോക്ടര്‍മാരെയും, അഭിഭാഷകരെയും, അധ്യാപകരെയും; വിവാദം കത്തുന്നു

ഇമിഗ്രേഷന്‍ ആക്ടിലെ വിവാദമായ സെക്ഷന്‍ 322 (5) ഉപയോഗിച്ചാണ് കുടിയേറ്റക്കാരെ ഹോം ഓഫീസ് ലക്ഷ്യംവെയ്ക്കുന്നത്.

മികച്ച യോഗ്യതയുള്ള ഡോക്ടര്‍മാരെയും, അഭിഭാഷകരെയും, അധ്യാപകരെയും നാടുകടത്താന്‍ ഹോം ഓഫീസ് മേലാളന്‍മാര്‍ പ്രയോഗിച്ചത് തീവ്രവാദ വിരുദ്ധ നിമയങ്ങള്‍. ബ്രിട്ടന്റെ ദേശീയ സുരക്ഷയ്ക്കായി ഉപയോഗിക്കേണ്ട നിയമം ഉപയോഗിച്ച് തൊഴിലാളികളെ പുറത്താക്കാന്‍ ശ്രമിച്ച വാര്‍ത്ത പുറത്തുവന്നതോടെ ഹോം ഓഫീസ് പുതിയ വിവാദത്തിലേക്ക് കൂപ്പുകുത്തി. ഇമിഗ്രേഷന്‍ ആക്ടിലെ വിവാദമായ സെക്ഷന്‍ 322 (5) ഉപയോഗിച്ചാണ് കുടിയേറ്റക്കാരെ ഹോം ഓഫീസ് ലക്ഷ്യംവെയ്ക്കുന്നത്.

ഹൈലി സ്‌കില്‍ഡ് മൈഗ്രന്റ്‌സ് രാജ്യത്ത് തുടരാന്‍ ശ്രമിക്കുമ്പോള്‍ ഈ അവകാശത്തെ നിഷേധിക്കാനാണ് നിയമം തടയാക്കുന്നത്. അപേക്ഷകളില്‍ ചെറിയ പിഴവുകള്‍ വന്നതിന് പോലും ഇത് ഉപയോഗിക്കുന്നു. വെളിപ്പെടുത്തിയ സ്വത്ത് മുതല്‍ ടാക്‌സ് റെക്കോര്‍ഡ് തിരുത്തിയെന്നത് പോലുള്ള കാര്യങ്ങള്‍ക്ക് വരെ അപേക്ഷ നിരസിക്കും.

രാജ്യത്തെ സഹായിച്ച പല മികവുറ്റ പ്രതിഭകളും ഇതുമൂലം ബുദ്ധിമുട്ടിലാണെന്ന് എംപിമാരും, പ്രചാരകരും ആരോപിക്കുന്നു. സെക്ഷന്‍ 322 (5) ഉപയോഗിക്കാന്‍ ഹോം ഓഫീസിന് യോഗ്യതയില്ലെന്നാണ് ഈ വിവരങ്ങള്‍ തെളിയിക്കുന്നതെന്ന് ഇമിഗ്രേഷന്‍ വിദഗ്ധന്‍ അദിതി ഭരദ്വാജ് വ്യക്തമാക്കി.

ആരും അറിയാതെ ആളുകളെ പുറത്താക്കാന്‍ ഹോം ഓഫീസിന്റെ തന്ത്രമാണ് ഈ സെക്ഷനെന്നാണ് മനസ്സിലാക്കേണ്ടത്, അദിതി പറയുന്നു. എന്നാല്‍ ആരോപണങ്ങള്‍ ഹോം ഓഫീസ് നിഷേധിക്കുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.