CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Minutes 9 Seconds Ago
Breaking Now

എലിസബത്ത് രാജ്ഞിയ്‌ക്കൊപ്പം സെല്‍ഫി എടുക്കാന്‍ ചെന്നാല്‍ എന്താകും അവസ്ഥ? രാജകുടുംബത്തോട് പെരുമാറുന്നതിന് ഈ നിയമങ്ങള്‍ പ്രധാനം

രാജകുടുംബത്തില്‍ ഒരാളെ കണ്ടെന്നിരിക്കട്ടെ ഓടിച്ചെന്ന് ഷേക്ക് ഹാന്‍ഡിനായി കൈ നീട്ടരുത്

ഗാനഗന്ധര്‍വ്വര്‍ യേശുദാസിന്റെ അനുവാദമില്ലാതെ സെല്‍ഫിയെടുത്ത യുവാവിന്റെ ഫോണ്‍ വാങ്ങി പടം ഡിലീറ്റ് ചെയ്ത വിഷയം ഇപ്പോള്‍ പുകഞ്ഞ് കൊണ്ടിരിക്കുകയാണ്. അങ്ങ് ബ്രിട്ടനില്‍ സാക്ഷാല്‍ എലിസബത്ത് രാജ്ഞിയ്‌ക്കൊപ്പം ഇതുപോലെ അനുവാദമില്ലാതെ സെല്‍ഫി എടുക്കാന്‍ ചെന്നാല്‍ എന്താകും അവസ്ഥ? ബ്രിട്ടീഷ് രാജകുടുംബവുമായി ബന്ധപ്പെട്ട് ചില വിലക്കുകള്‍ നില്‍ക്കുന്നുണ്ട്.

സെന്റ് ജോര്‍ജ്ജ് ചാപ്പലില്‍ രാജ്ഞിയുടെ പേരക്കുട്ടി ഹാരിയുടെ കൈപിടിച്ച് അമേരിക്കന്‍ അഭിനേത്രി മെഗാന്‍ മാര്‍ക്കിള്‍ എത്തുമ്പോള്‍ ഈ രീതികള്‍ പഠിക്കുകയും പൊരുത്തപ്പെടുകയും ചെയ്യാന്‍ പാടുപെടും. രാജകുടുംബത്തില്‍ ഒരാളെ കാണുമ്പോള്‍ തലകുനിച്ച് അഭിവാദ്യം ചെയ്യുകയാണ് ആദ്യത്തെ പടി.

ഇനി ഔദ്യോഗികമല്ലാത്ത ഇടത്ത് വെച്ച് രാജകുടുംബത്തില്‍ ഒരാളെ കണ്ടെന്നിരിക്കട്ടെ ഓടിച്ചെന്ന് ഷേക്ക് ഹാന്‍ഡിനായി കൈ നീട്ടരുത്. പകരം ഇവര്‍ ആദ്യം ഇതിനായി കൈനീട്ടിയാല്‍ സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. രാജ്ഞിയെ യുവര്‍ മജസ്റ്റിയെന്നും, മറ്റ് അംഗങ്ങളെ യുവര്‍ റോയല്‍ ഹൈനസ് എന്നുംവിളിച്ച് അഭിസംബോധ ചെയ്യണം. പിന്നീട് സംഭാഷണം തുടര്‍ന്നാല്‍ മാം, സര്‍ എന്ന് വിളിക്കാം.

ഇനി സെല്‍ഫി വിഷയത്തില്‍ രാജകുടുംബത്തിന്റെ അനുവാദമില്ലാതെ ഇത് ചെയ്ത് പോകരുതെന്ന് ബ്രിട്ടീഷ് ഉപചാരങ്ങളിലെ കോച്ച് ഓര്‍മ്മിപ്പിക്കുന്നു. ഫോട്ടോ എടുക്കാന്‍ ആദ്യം അനുമതി ചോദിക്കണം. സ്വകാര്യത മാനിച്ച് കൊണ്ടാകണം ഇത് ചെയ്യേണ്ടത്. ശരീരത്തില്‍ തൊടാതെ ശ്രദ്ധിക്കണം, അവര്‍ ഇതിന് തയ്യാറായാല്‍ മാത്രം അംഗീകരിക്കാം.

ഇനി എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ ശിക്ഷയൊന്നും ഉണ്ടാകില്ല. ക്ഷമ പറയാം, ശാന്തമായി ഇരിക്കാം.




കൂടുതല്‍വാര്‍ത്തകള്‍.