CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 27 Minutes 27 Seconds Ago
Breaking Now

ചടങ്ങ് പൂര്‍ത്തിയായി; സോനം കപൂര്‍, ആനന്ദ് വിവാഹ ഫോട്ടോ പുറത്തെത്തി

മുംബൈ ബാന്ദ്രയിലെ റോക്ക്‌ഡെയില്‍ മാന്‍ഷനിലായിരുന്നു ചടങ്ങുകള്‍.

സോനം കപൂര്‍ ഇനി സോനം കപൂര്‍ അഹൂജ. ആനന്ദ് അഹൂജയെ വിവാഹം കഴിച്ച് കൊണ്ടാണ് ബോളിവുഡ് അഭിനേത്രി ഈ പേര് കൂടി കൂട്ടിച്ചേര്‍ത്തത്. പരമ്പരാഗത സിഖ് ചടങ്ങുകളോടെ കുടുംബാംഗങ്ങളെയും, സുഹൃത്തുക്കളെയും സാക്ഷിയാക്കിയായിരുന്നു വിവാഹം. മുംബൈ ബാന്ദ്രയിലെ റോക്ക്‌ഡെയില്‍ മാന്‍ഷനിലായിരുന്നു ചടങ്ങുകള്‍. 

വൈകുന്നേരം ചടങ്ങുന്ന വിവാഹ പാര്‍ട്ടിയില്‍ ബോളിവുഡിലെ പ്രമുഖര്‍ പങ്കെടുക്കും. മുംബൈയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് പാര്‍ട്ടി. കപൂര്‍, അഹൂജ കുടുംബാംഗങ്ങള്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു. ഞായറാഴ്ച ആരംഭിച്ച ചടങ്ങുകള്‍ക്കൊടുവിലാണ് ഇന്ന് വിവാഹം നടന്നത്. 

അമിതാഭ് ബച്ചന്‍, ആമിര്‍ ഖാന്‍, റാണി മുഖര്‍ജി, സ്വര ഭാസ്‌കര്‍, കരീന കപൂര്‍, സെയ്ഫ് അലി ഖാന്‍, ജാക്വിലിന്‍ തുടങ്ങി കുടുംബത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ വിവാഹത്തില്‍ പങ്കെടുത്തു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.