Breaking Now

ഇസ്ലാമിക് സ്റ്റേറ്റിന് പറ്റിയ കൂട്ടുകാരുണ്ടോ ? ഫേസ്ബുക്ക് ഫ്രണ്ട് സജഷന്‍ ടൂളിലൂടെ ബന്ധപ്പെടാന്‍ സഹായിച്ചു, പുതിയ വിവാദം

സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തല്‍ പുറത്ത് വന്നത് മുതല്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ കമ്പനി വിവാദത്തില്‍ പുകയുകയാണ്.

വിവാദങ്ങള്‍ വിട്ടൊഴിയാതെ ഫേസ്ബുക്ക്. ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണയ്ക്കുന്ന ആയിരക്കണക്കിന് പേരെ ഫ്രണ്ട് സജഷന്‍ ടൂളിന്റെ സഹായത്തോടെ ബന്ധപ്പെടാന്‍ സഹായിച്ചെന്നാണ് പുതിയ ആരോപണം. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തല്‍ പുറത്ത് വന്നത് മുതല്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ കമ്പനി വിവാദത്തില്‍ പുകയുകയാണ്. 

87 മില്ല്യണ്‍ ഉപയോക്താക്കളുടെ വിവരങ്ങളാണ് യുകെ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന കേംബ്രിഡ്ജ് അനലിറ്റിക രാഷ്ട്രീയ പ്രചരണങ്ങള്‍ക്കായി ഉപയോഗിച്ചത്. ഉപയോക്താക്കളെ അറിയിക്കാതെയാണ് ഈ മറിച്ച് വില്‍പ്പന ഫേസ്ബുക്ക് നടത്തിയത്. ഇത് സോഷ്യല്‍ മീഡിയ സ്ഥാപനത്തിന്റെ വിശ്വാസ്യത തകര്‍ത്തു. 

അമേരിക്കയിലെ എന്‍ജിഒ 96 രാജ്യങ്ങളിലെ ഐഎസിനെ പിന്തുണയ്ക്കുന്നവരെക്കുറിച്ച് നടത്തിയ പഠനത്തിലാണ് തീവ്രവാദ മനസ്സുള്ളവരെ എളുപ്പത്തില്‍ ബന്ധപ്പെടുത്തിയത് ഫേസ്ബുക്ക് ടൂളാണെന്ന് തിരിച്ചറിഞ്ഞത്. കമ്പനിയുടെ ഈ രീതി യഥാര്‍ത്ഥത്തില്‍ ഐഎസിന്റെ ശൃംഖല വളര്‍ത്താന്‍ വഴിയൊരുക്കുകയായിരുന്നു. 

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ വളര്‍ത്തിയെടുത്തിരുന്നത് പ്രധാനമായും ഓണ്‍ലൈന്‍ സേവനങ്ങളിലൂടെയാണ്. ഫേസ്ബുക്ക് ഇതിനുള്ള സഹായം ചെയ്തു നല്‍കുന്നതാണ് അവസ്ഥ. 

 

 




കൂടുതല്‍വാര്‍ത്തകള്‍.