CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 36 Seconds Ago
Breaking Now

ഒടുവില്‍ അത് സംഭവിച്ചു ; ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്മാറി ; കരുതിയിരുന്നോളാന്‍ ഇറാനും ഫ്രാന്‍സും യുഎസിന് മുന്നറിയിപ്പ് നല്‍കി

ആണവ കരാറില്‍ നിന്നും അമേരിക്ക പിന്മാറുകയാണെങ്കില്‍ യുദ്ധമുണ്ടാകുമെന്ന് ഫ്രാന്‍സസും തിരിച്ചടി പ്രതീക്ഷിക്കാന്‍ ഇറാനും മറുപടി നല്‍കി

ആണവ പരീക്ഷണങ്ങള്‍ നടത്താതിരിക്കാന്‍ ഇറാനുമായി ഉണ്ടാക്കിയ കരാര്‍ ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടി അമേരിക്ക കരാറില്‍ നിന്നും പിന്മാറി. ഇറാന്‍ കലുഷിത പ്രദേശമാണെന്നും അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് എതിരാണെന്നും പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന്‍ പല വ്യവസ്ഥകളും തെറ്റിച്ചെന്നും തുറന്നടിച്ചു. കരാര്‍ അമേരിക്കയ്ക്ക് നാണക്കേടായിരുന്നു. പല ഫണ്ടുകളും ഉപയോഗിച്ച് ഇറാന്‍ മിസൈലുകള്‍ ഉണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍ ആണവ കരാറില്‍ നിന്നും അമേരിക്ക പിന്മാറുകയാണെങ്കില്‍ യുദ്ധമുണ്ടാകുമെന്ന് ഫ്രാന്‍സസും തിരിച്ചടി പ്രതീക്ഷിക്കാന്‍ ഇറാനും മറുപടി നല്‍കി. ചൈനയും റഷ്യയും ഇതിനോടകം ഇറാന് പിന്തുണ പ്രഖ്യാപിച്ചു. കരാറില്‍ ഒപ്പിട്ടിട്ടില്ലെങ്കിലും ഇസ്രയേല്‍ അമേരിക്കയ്ക്ക് പിന്തുണ അറിയിച്ചു.

ഇറാന്‍ ആണവായുധം നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന, റഷ്യ, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് 2015ലാണ് ഇറാനുമായി കരാറുണ്ടാക്കിയത്. സമാധാന ആവശ്യങ്ങള്‍ക്ക് മാത്രം ആണവ സമ്പുഷ്ടീകരണം നടത്തുന്നതെന്നാണ് ഇറാന്‍ വാദിച്ചത്. കരാര്‍ പ്രകാരം ഇ് ആണവ സമ്പുഷ്ടീകരണം നടത്താമെങ്കിലും ഇതിനുള്ള സാമ്പത്തിക അനുമതിയ്ക്ക് അന്താരാഷ്ട്ര നിരീക്ഷകരുടെ പരിശോധന ആവശ്യമാണ്. മുന്‍ പ്രസിഡന്റ് ഒബാമയുടെ കാലത്തുണ്ടാക്കിയ ഭ്രാന്തന്‍ കരാറാണിതെന്നാണ് ട്രംപ് നിലപാട് .




കൂടുതല്‍വാര്‍ത്തകള്‍.