CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Minutes 31 Seconds Ago
Breaking Now

മോഹന്‍ലാല്‍ തമിഴില്‍ രജനി സെല്‍വി; മഞ്ജുവിന്റെ റോളില്‍ ജ്യോതിക

ഹൗ ഓള്‍ഡ് ആര്‍ യൂവിലൂടെയാണ് മഞ്ജു വാര്യര്‍ ഒരു വലിയ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയത്. ഇതേ ചിത്രം തമിഴില്‍ എത്തിച്ച് ജ്യോതികയും തന്റെ തിരിച്ചുവരവ് ആഘോഷമാക്കി. ഇപ്പോള്‍ മഞ്ജുവിന്റെ മറ്റൊരു ചിത്രത്തിന്റെ തമിഴ് റീമേക്കില്‍ കൂടി ജ്യോതിക അഭിനയിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.

മഞ്ജു വാര്യരുടെ മോഹന്‍ലാലാണ് തമിഴിലേക്ക് റീമേക്ക് ചെയ്യുന്നതെന്നാണ് സൂചന. ജ്യോതിക പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. മഞ്ജു മോഹന്‍ലാല്‍ ഫാനായി എത്തിയ ചിത്രം തമിഴില്‍ എത്തുമ്പോള്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ആരാധികയാകും നായിക.

അതുപോലെ ചിത്രത്തിലെ പേര് രജനി സെല്‍വി എന്നുമായി മാറും. ചിത്രത്തിന്റെ കഥാകൃത്ത് സുനീഷ് വാരനാട് തമിഴ് മോഹന്‍ലാലിനായി ജ്യോതികയെ സമീപിച്ചെന്ന സോഷ്യല്‍ മീഡിയ പോസ്റ്റാണ് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.