CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 19 Minutes 39 Seconds Ago
Breaking Now

ലൂസിഫറിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി യൂത്ത് ഐക്കണ്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ലൂസിഫറിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ ലോഞ്ച് ചെയ്തത്. ആനന്ദ് രാജേന്ദ്രന്‍ ഡിസൈന്‍ ചെയ്ത ടൈറ്റില്‍ ദീപക് ദേവിന്റെ സംഗീതത്തിന്റെ അകമ്പടിയോടെയാണ് പുറത്ത് ഇറങ്ങിയിരിക്കുന്നത്. പൃഥ്വിയുടെ ആദ്യ സംവിധാന സംരംഭമായ ചിത്രമാണ് ലൂസിഫര്‍.

മുരളീ ഗോപിയുടെ തിരക്കഥയില്‍ ആശിര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. പേരു പോലെ തന്നെ ഏറെ ദുരൂഹതകള്‍ ഉള്ളിലൊളിപ്പിച്ച ഫോന്റിന്റെ രൂപകല്‍പ്പന ആനന്ദ് രാജേന്ദ്രന്റേതാണ്. കറുത്ത പ്രതലത്തില്‍ അക്ഷരങ്ങള്‍ തിരിച്ചെഴുതിയിരിക്കുന്ന ടൈറ്റില്‍ വീഡിയോയും ബാക്ഗ്രൗണ്ട് മ്യൂസിക്കും ആകാംഷ വര്‍ധിപ്പിക്കുന്നതാണ്.

സിനിമയിലെ മറ്റ് താരങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. മലയാളത്തിലെ രണ്ട് വലിയ താരങ്ങള്‍ ഒരുമിക്കുന്ന ചിത്രം എന്ന നിലയിലും പൃഥ്വിരാജിന്റെ സംവിധാന അരങ്ങേറ്റം എന്ന നിലയിലും ചിത്രം ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.