CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 43 Minutes 34 Seconds Ago
Breaking Now

ആസ്ദയില്‍ ഇന്ധനം അടിക്കാന്‍ കയറല്ലേ! പെട്രോള്‍ നിറയ്ക്കണമെങ്കില്‍ ബാങ്ക് കാര്‍ഡില്‍ നിന്നും 99 പൗണ്ട് ഡെപ്പോസിറ്റ് ഈടാക്കി സൂപ്പര്‍മാര്‍ക്കറ്റ്; മുന്നറിയിപ്പില്ലാത്ത ഇടപാടില്‍ ഉപയോക്താക്കള്‍ രോഷത്തില്‍

വിസ, മാസ്റ്റര്‍കാര്‍ഡ് മിനിമം പ്രീ ഓതറൈസേഷന്‍ തുകയില്‍ എല്ലാ പെട്രോള്‍ പമ്പ് റീട്ടെയിലര്‍മാര്‍ക്കും വര്‍ദ്ധനവ് വരുത്തി

ഇന്ധം നിറയ്ക്കാന്‍ ഡെപ്പോസിറ്റ് കെട്ടിവെയ്‌ക്കേണ്ട അവസ്ഥയെക്കുറിച്ച് ചിന്തിച്ച് നോക്കൂ. തല്‍ക്കാലം ഇന്ധനക്ഷാമം അത്രയൊന്നും രൂക്ഷമല്ലാത്ത സ്ഥിതിക്ക് ഇതൊക്കെ കുറച്ച് കടന്നകൈയ്യായി ചൂണ്ടിക്കാണിക്കേണ്ടി വരും. ആസ്ദയാണ് മോട്ടോറിസ്റ്റുകളോട് ഈ ചതി കാണിക്കുന്നത്. താന്‍ കാറില്‍ ഇന്ധനം നിറയ്ക്കുന്നതിന് മുന്‍പ് തന്നെ 99 പൗണ്ട് സൂപ്പര്‍മാര്‍ക്കറ്റ് ഈടാക്കിയെന്ന ഒരു യുവതിയുടെ ആരോപണത്തോടെയാണ് ഈ കള്ളക്കളി പുറത്തുവന്നത്. വെസ്റ്റ് യോര്‍ക്ക്ഷയറിലെ ഡ്യൂസ്ബറിയിലുള്ള ആസ്ദയില്‍ നിന്നും 5 പൗണ്ട് പെട്രോള്‍ ട്രാന്‍സാക്ഷന് പുറമെയാണ് 99 പൗണ്ടും ഡെബിറ്റ് ചെയ്തത്. 

എന്നാല്‍ കാര്‍ഡില്‍ നിന്നും ഇത്തരമൊരു ഫീസ് ഈടാക്കുമെന്ന് ആസ്ദയില്‍ എവിടെയും മുന്നറിയിപ്പ് വെച്ചിട്ടില്ലെന്നാണ് ജേഡ് ലൂയിസ് ആരോപിക്കുന്നത്. ഓട്ടോമേറ്റഡ് ഫ്യുവല്‍ പമ്പുകളിലാണ് ഈ ചാര്‍ജ്ജ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് മാസ്റ്റര്‍കാര്‍ഡ് വ്യക്തമാക്കി. തങ്ങള്‍ക്ക് താങ്ങാവുന്നതിലും കൂടുതല്‍ തുകയ്ക്ക് കസ്റ്റമര്‍ ഇന്ധനം നിറയ്ക്കാതിരിക്കാനാമ് ഇതത്രേ. എന്നാല്‍ ഈ തുക അക്കൗണ്ടില്‍ നിന്നും എടുക്കില്ലെന്നും കമ്പനി അവകാശപ്പെടുന്നു. അതേസമയം ഈ വാദം തെറ്റാണെന്നാണ് ജേഡ് ലൂയിസ് ആരോപിക്കുന്നത്. 99 പൗണ്ട് പോയതോടെ കൈയില്‍ ചില്ലിക്കാശില്ലാതെ മൂന്ന് ദിവസമാണ് കഴിച്ച് കൂട്ടിയതെന്ന് ഇവര്‍ പറഞ്ഞു. 

ഈ ഡെപ്പോസിറ്റ് തുക തങ്ങള്‍ എടുക്കുന്നില്ലെന്ന് ആസ്ദ വക്താവ് അറിയിച്ചു. ഇതിന് പകരം ഉപഭോക്താവിന്റെ ബാങ്ക് ഏതാണോ അവരാണ് ഇത് പിടിച്ചുവെയ്ക്കുക. പെട്രോളിന്റെ പൈസ തിരിച്ചടയ്ക്കുന്നത് വരെയാകും ഇത് സൂക്ഷിക്കുക. 99 പൗണ്ടില്ലാതെ രണ്ട്, മൂന്ന് ജീവിക്കാന്‍ കഴിയില്ലെങ്കില്‍ ആസ്ദയില്‍ ഇന്ധം അടിയ്ക്കാന്‍ ചെല്ലേണ്ടെന്നാണ് ജേഡിന്റെ ഉപദേശം. പണം തിരികെ അടയ്ക്കുന്നത് വരെ കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയാത്തതാണ് സാധാരണക്കാര്‍ക്ക് കുരുക്കാകുന്നത്. പെട്രോള്‍ പമ്പുകളില്‍ യാതൊരു വിധത്തിലുള്ള നോട്ടീസും പതിക്കാതെയുള്ള ഈ നയം മാറ്റം ആളുകളെ കുരുക്കിലാക്കുന്നതാണെന്നും ആരോപണമുണ്ട്. 

വിസ, മാസ്റ്റര്‍കാര്‍ഡ് മിനിമം പ്രീ ഓതറൈസേഷന്‍ തുകയില്‍ എല്ലാ പെട്രോള്‍ പമ്പ് റീട്ടെയിലര്‍മാര്‍ക്കും വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. ബാങ്കുകള്‍ കൈവശം വെയ്ക്കുന്ന തുക പണം തിരിച്ചടയ്ക്കുമ്പോള്‍ തിരികെ ലഭിക്കുമെന്നും ആസ്ദ വിശദീകരിച്ചു. ഓട്ടോമേറ്റഡ് പമ്പുകളില്‍ കാര്‍ഡുമായി എത്തുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. 




കൂടുതല്‍വാര്‍ത്തകള്‍.