CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 5 Minutes 7 Seconds Ago
Breaking Now

പത്രസ്വാതന്ത്ര്യം വെട്ടിക്കുറയ്ക്കാന്‍ ലേബര്‍ പാര്‍ട്ടി; രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാര്‍ക്ക് മുന്നില്‍ തെരേസ മേയ്

ഡാറ്റ പ്രൊട്ടക്ഷന്‍ ആക്ടില്‍ ലേബര്‍ എംപിമാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ഭേദഗതികള്‍ നടപ്പാക്കിയാല്‍ പത്രസ്വാതന്ത്ര്യം നിഷേധിക്കപ്പെടുമെന്ന് പ്രധാനമന്ത്രി

പത്രങ്ങളുടെ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടാനുള്ള ലേബര്‍ പാര്‍ട്ടിയുടെ നീക്കത്തിനെതിരെ പോരാടാന്‍ എംപിമാര്‍ക്ക് പ്രധാനമന്ത്രി തെരേസ മേയുടെ ആഹ്വാനം. പുതിയ ലൂസണ്‍ സ്റ്റൈല്‍ അന്വേഷണവും, വിലക്കും ഏര്‍പ്പെടുത്താനുള്ള ലേബര്‍ പാര്‍ട്ടിയുടെ ശ്രമത്തിനായി വോട്ടിംഗ് നടക്കുന്നതിന് മുന്നോടിയായാണ് പ്രധാനമന്ത്രി ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ഡാറ്റ പ്രൊട്ടക്ഷന്‍ ആക്ടില്‍ ലേബര്‍ എംപിമാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ഭേദഗതികള്‍ നടപ്പാക്കിയാല്‍ പത്രസ്വാതന്ത്ര്യം നിഷേധിക്കപ്പെടുമെന്ന് പ്രധാനമന്ത്രി ക്യാബിനറ്റ് മന്ത്രിമാരെ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ മാധ്യമങ്ങളെക്കുറിച്ചുള്ള നിര്‍ബന്ധിത അന്വേഷണത്തിന് നിരവധി ടോറി എപിമാരും പിന്തുണ അറിയിച്ചിട്ടുണ്ട്.

ഭരണകൂടം അംഗീകരിച്ചിട്ടുള്ള പ്രസ് റെഗുലേറ്ററില്‍ ചേരാന്‍ തയ്യാറാകാത്ത പബ്ലിഷേഴ്‌സില്‍ നിന്നും കോടതി ചെലവ് ഈടാക്കാനുള്ള പദ്ധതിയുമുണ്ട്. ഈ ഭേഗതികള്‍ നടപ്പാകാതിരിക്കാന്‍ എംപിമാരുടെ പിന്തുണ തേടുകയാണ് കള്‍ച്ചര്‍ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക്. അടുത്ത നാല് വര്‍ഷത്തില്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്ലില്‍ നിന്നും ജേണലിസ്റ്റുകളെ ഒഴിവാക്കിയ നടപടി പുനഃപ്പരിശോധിക്കാമെന്നാണ് വാഗ്ദാനം.  

വ്യക്തിപരമായുള്ള രോഷങ്ങള്‍ മാറ്റിവെച്ച് പത്രസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ എല്ലാ പാര്‍ട്ടിയില്‍ നിന്നുമുള്ള എംപിമാര്‍ ശ്രമിക്കണമെന്ന് മുന്‍ ക്യാബിനറ്റ് മന്ത്രി പ്രീതി പട്ടേലും ആവശ്യപ്പെട്ടു.




കൂടുതല്‍വാര്‍ത്തകള്‍.