CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Seconds Ago
Breaking Now

മല്ല്യക്ക് പണികൊടുത്ത് യുകെ കോടതി; 1.145 ബില്ല്യണ്‍ പൗണ്ട് തിരിച്ചുപിടിക്കാന്‍ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് അനുമതി; സ്വത്തുവകകള്‍ മരവിപ്പിച്ച നടപടി ശരിവെച്ചു

ലോണ്‍ തിരിച്ചടയ്ക്കുന്നതില്‍ മല്ല്യ മനഃപ്പൂര്‍വം വീഴ്ച വരുത്തിയെന്ന ബാങ്കുകളുടെ വാദം അംഗീകരിച്ചത് ഇന്ത്യക്ക് വലിയ വിജയമാണ്

ലോണ്‍ തിരിച്ചടയ്ക്കാതെ നാടുവിട്ട മദ്യരാജാവ് വിജയ് മല്ല്യക്ക് പുതിയ തിരിച്ചടി. 1.145 ബില്ല്യണ്‍ പൗണ്ട് തിരിച്ചുപിടിക്കാനുള്ള 13 ഇന്ത്യന്‍ ബാങ്കുകളുടെ നീക്കം തടയാന്‍ കഴിയില്ലെന്നാണ് യുകെ കോടതി പ്രഖ്യാപിച്ചത്.

62-കാരനായ മല്ല്യയുടെ ആഗോളതലത്തിലുള്ള സ്വത്തുവകകള്‍ മരവിപ്പിച്ച നടപടി റദ്ദാക്കാന്‍ കഴിയില്ലെന്നും ജഡ്ജ് ആന്‍ജ്രൂ ഹെന്‍ഷോ വ്യക്തമാക്കി. കൂടാതെ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് തിരികെ ലഭിക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകാന്‍ ഇന്ത്യന്‍ കോടതി നല്‍കിയ അനുമതിയും യുകെ കോടതി ശരിവെച്ചു.

ലോണ്‍ തിരിച്ചടയ്ക്കുന്നതില്‍ മല്ല്യ മനഃപ്പൂര്‍വം വീഴ്ച വരുത്തിയെന്ന ബാങ്കുകളുടെ വാദം അംഗീകരിച്ചത് ഇന്ത്യക്ക് വലിയ വിജയമാണ്. ഇതോടെ മല്ല്യയുടെ ഇംഗ്ലണ്ടിലും, വെയില്‍സിലുമുള്ള സ്വത്തുക്കളിലും ഇന്ത്യന്‍ കോടതി വിധികള്‍ നടപ്പാക്കാം. ആഗോളതലത്തില്‍ മരവിപ്പിച്ചിരിക്കുന്നതിനാല്‍ ഈ രണ്ട് ഇടങ്ങളിലുമുള്ള സ്വത്തുവകകള്‍ കൈമാറ്റം ചെയ്യാനോ വില്‍ക്കാനോ സാധിക്കില്ല.

ഇന്ത്യന്‍ ബാങ്കുകളുടെ വാദം ലണ്ടന്‍ കോടതിയില്‍ അവതരിപ്പിച്ചത് യുകെ നിയമസ്ഥാപനമായ ടിഎല്‍ടിയാണ്. വിധിക്കെതിരെ അപ്പീല്‍ പോകാനും മല്ല്യക്ക് അനുവാദമില്ല. മല്ല്യയെ നാടുകടത്താനുള്ള അപേക്ഷകള്‍ യുകെ കോടതിയുടെ പരിഗണനയില്‍ ഇരിക്കവെയാണ് ഇന്ത്യന്‍ ബാങ്കുകളുടെ ഈ നിയമവിജയം.




കൂടുതല്‍വാര്‍ത്തകള്‍.