CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 38 Minutes 30 Seconds Ago
Breaking Now

ചങ്കൂറ്റമുണ്ടെങ്കില്‍ എന്നെ പുറത്താക്ക്; പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് ബോറിസ് ജോണ്‍സണ്‍; തെരേസ മേയുടെ ബ്രക്‌സിറ്റ് കസ്റ്റംസ് പദ്ധതി വെറും ഭ്രാന്ത്

ഇത്രയൊക്കെ വിമര്‍ശനം ഉന്നയിച്ചിട്ടും വിദേശകാര്യ സെക്രട്ടറിയില്‍ ആത്മവിശ്വാസമുണ്ടെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്

പ്രധാനമന്ത്രിയുടെ ബ്രക്‌സിറ്റ് കസ്റ്റംസ് പദ്ധതിയെ ഭ്രാന്തമെന്ന് വിശേഷിപ്പിച്ചതിന്റെ പേരില്‍ തന്നെ പുറത്താക്കാന്‍ തെരേസ മേയെ വെല്ലുവിളിച്ച് ബോറിസ് ജോണ്‍സണ്‍ രംഗത്ത്. പ്രധാനമന്ത്രിയുടെ കസ്റ്റംസ് സഹകരണ പദ്ധതിയില്‍ പതിവുകള്‍ തെറ്റിച്ച് കൊണ്ടാണ് ഫോറിന്‍ സെക്രട്ടറി ഇടപെട്ടത്. ഇതോടെ ബോറിസിനെ പാര്‍ട്ടിയിലെ ശക്തനായ കെന്‍ ക്ലാര്‍ക്ക് തെറിപ്പിക്കുമെന്ന് വാര്‍ത്ത പുറത്തുവന്നത്.

ജോണ്‍സണ്‍ ഒരു മന്ത്രിയാണോ, അല്ലയോ എന്ന് ആദ്യം തീരുമാനിക്കണമെന്ന് ക്ലാര്‍ക്ക് വ്യക്തമാക്കി. അതല്ലെങ്കില്‍ നേതൃസ്ഥാനത്തിന് വേണ്ടി പ്രചരണം നടത്തുകയാണെങ്കില്‍ ആ വഴിക്ക് പോകണം. ബ്രക്‌സിറ്റിനെ ചതിക്കുകയാണ് തെരേസ മേയ് ചെയ്യുന്നതെന്നാണ് ജോണ്‍സണ്‍ ആരോപിക്കുന്നത്.

യൂറോപ്യന്‍ യൂണിയന് വേണ്ടി ബ്രിട്ടന്‍ ടാക്‌സ് പിരിക്കുന്ന കസ്റ്റംസ് ഓപ്ഷന്‍ ശരിയല്ലെന്നാണ് ബോറിസ് ജോണ്‍സന്റെ വാദം. ഇത് വ്യാപാര നയങ്ങളിലും, നിയമങ്ങളിലുമുള്ള അധികാരം തിരിച്ചുപിടിക്കലാകില്ല. അതിര്‍ത്തിയുടെ നിയന്ത്രണമോ, രാജ്യത്തിന്റെ ധനമോ കൈയില്‍ വരില്ല. പകരം ബ്രസല്‍സിന് താരിഫ് നല്‍കേണ്ട അവസ്ഥയാണ് സൃഷ്ടിക്കുക, ബോറിസ് ആരോപിച്ചു.

എന്നാല്‍ ഇത്രയൊക്കെ വിമര്‍ശനം ഉന്നയിച്ചിട്ടും വിദേശകാര്യ സെക്രട്ടറിയില്‍ ആത്മവിശ്വാസമുണ്ടെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.