CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 28 Minutes 34 Seconds Ago
Breaking Now

എം62ല്‍ ട്രാഫിക് ജാം; എന്നാല്‍ പിന്നെ ഒരു സണ്‍ബാത്ത് ആയിക്കളയാം; നടുറോഡില്‍ 27-കാരിയുടെ സൂര്യസ്‌നാനം വൈറല്‍

കിട്ടിയ അവസരത്തില്‍ വെയില്‍ കൊള്ളാമെന്ന് തീരുമാനിക്കുകയായിരുന്നെന്ന് ലില്ലി വ്യക്തമാക്കി

ബ്രിട്ടനില്‍ ബാങ്ക് ഹോളിഡേയില്‍ സൂര്യന്റെ അനുഗ്രഹം പരമാവധി ഏറ്റുവാങ്ങാനുള്ള ശ്രമത്തിലാണ് ജനങ്ങള്‍. അപ്പോഴാണ് എം62ല്‍ ട്രാഫിക് ജാം നേരിടുന്നത്. ഇതോടെ കൈയിലുള്ള ബ്ലാങ്കറ്റും കൈയിലെടുത്ത് ആ യുവതി നടുറോഡില്‍ വിരിച്ച് വെയില്‍ കായാന്‍ കിടന്നത്.

27-കാരി ലില്ലി വില്ലെറ്റ്‌സാണ് എം62ല്‍ 20 മിനിറ്റോളം സണ്‍ബാത്ത് ചെയ്ത് വൈറല്‍ ചിത്രങ്ങളില്‍ ഇടംപിടിച്ചത്. മൂന്ന് മണിക്കൂറാണ് റോഡില്‍ ഗതാഗതം സ്തംഭിച്ചത്. ബ്ലാക്ക്പൂളിലേക്ക് പങ്കാളി സാം വാഡ്‌സ്‌വര്‍ത്തിനൊപ്പം പോകവെയായിരുന്നു ഓക്‌സിജന്‍ ടാങ്കര്‍ മറിഞ്ഞ് തീപിടിച്ച് ഗതാഗതം തടസ്സപ്പെട്ടത്.

എന്തായാലും കിട്ടിയ അവസരത്തില്‍ വെയില്‍ കൊള്ളാമെന്ന് തീരുമാനിക്കുകയായിരുന്നെന്ന് ലില്ലി വ്യക്തമാക്കി. ആളുകള്‍ നോക്കുന്നതൊന്നും കാര്യമാക്കിയില്ല. സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന് കമന്റ് ചെയ്തതൊന്നും നോക്കുന്നില്ല. ആവശ്യമായത് എന്താണോ അത് ചെയ്തു, ലില്ലി പറഞ്ഞു. ട്രാഫിക് ജാം തീര്‍ന്നതോടെ പുതപ്പും പൊതിഞ്ഞുകെട്ടി ഇവര്‍ യാത്രയായി.




കൂടുതല്‍വാര്‍ത്തകള്‍.