CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 27 Minutes 56 Seconds Ago
Breaking Now

യേശുനാമത്തില്‍ വിടുതലുമായി ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍,അനുഗ്രഹമേകി മാര്‍.സ്രാമ്പിക്കല്‍. ആത്മാഭിഷേക നിറവില്‍ നാളെ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍

ബര്‍മിങ്ഹാം: അഭിഷിക്ത കരങ്ങളുടെ കൈകോര്‍ക്കലിനായി ബഥേല്‍ സെന്റര്‍ ഒരുങ്ങുകയാണ്. യേശുനാമത്തില്‍ അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കുന്ന പരിശുദ്ധാത്മ ശുശ്രൂഷയുമായി വട്ടായിലച്ചന്‍ മുഴുവന്‍ സമയവും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍. ജോസഫ് സ്രാമ്പിക്കല്‍,ജീസസ് യൂത്ത് മുന്‍ യുകെ ആനിമേറ്ററും പ്രമുഖ സുവിശേഷപ്രവര്‍ത്തകനും അനേകരെ ശുശ്രൂഷാനുഭവത്തിലേക്കു വളര്‍ത്തിയ ആത്മീയഗുരുവുമായ ഫാ.സെബാസ്‌റ്യന്‍ അരീക്കാട്ട് ,യൂറോപ്പിലെ പ്രശസ്തമായ ഓസ്‌കോട്ട് സെന്റ് മേരീസ് കോളേജ് വൈസ് റെക്ടര്‍ ഫാ. പോള്‍ കെയ്ന്‍ എന്നിവരും വിവിധ ശുശ്രൂഷകള്‍ നയിക്കും .

  ആയിരക്കണക്കിന് കുട്ടികള്‍ അഭിഷേകാഗ്‌നി ധ്യാനത്തില്‍ സംബന്ധിച്ചതുവഴിയും ടി വി യില്‍ കണ്ട് പ്രാര്‍ഥിച്ചതിലൂടെയും യേശുനാമത്തില്‍ മാറിക്കിട്ടിയ തങ്ങളുടെ പരീക്ഷാനുഭവങ്ങളും പരീക്ഷാഭയവും ലോകത്തിന് സാക്ഷ്യമാകുവാന്‍ ഉപകരണമായിക്കൊണ്ടിരിക്കുന്ന വട്ടായിലച്ചന്‍ നാളെ കുട്ടികള്‍ക്കായി പഠനോപകരണങ്ങളുടെ വെഞ്ചിരിപ്പും പ്രത്യേക പ്രാര്‍ത്ഥനയും നടത്തും.

    രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനെപ്പറ്റിയുള്ള പ്രോമോ വീഡിയോ കാണാം ;

https://youtu.be/7BBzbyfq7jg

പരിശുദ്ധ ദൈവമാതാവിനോടുള്ള ഭയഭക്തി ബഹുമാനത്തോടൊപ്പം പ്രത്യേക വണക്കവും ഒരുമിക്കുന്ന മെയ് മാസത്തില്‍ ആയിരങ്ങള്‍ക്ക് യേശുവില്‍ പുതുജീവനേകുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ പ്രത്യേക  മരിയന്‍ റാലിയോടെ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.

 

മാഞ്ചസ്റ്ററില്‍ നടന്ന എബ്‌ളൈസ്! 2018 ന്റെ ആത്മവീര്യത്തില്‍ വര്‍ദ്ധിത കൃപയോടെ യേശുവില്‍ ഉണരാന്‍ പുതിയ ശുശ്രൂഷകളുമായി കുട്ടികളും യുവതീയുവാക്കളും രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനായി തയ്യാറെടുക്കുകയാണ്.

കണ്‍വെന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും നാളെ മെയ് 12 ന് രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് വീണ്ടും ക്ഷണിക്കുന്നു.

അഡ്രസ്സ് : 

ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ 

കെല്‍വിന്‍ വേ

വെസ്റ്റ് ബ്രോംവിച്ച്

ബര്‍മിംങ്ഹാം .( Near J1 of the M5)

B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക് ;

ഷാജി 07878149670.

അനീഷ്.07760254700

           ബിജുമോന്‍ മാത്യു ?07515 368239?

Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു കെ യുടെ വിവിധ  പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്, 

ടോമി ചെമ്പോട്ടിക്കല്‍ 07737935424.

  ബിജു എബ്രഹാം 07859 890267

 




കൂടുതല്‍വാര്‍ത്തകള്‍.