CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 5 Seconds Ago
Breaking Now

നിന്റെ നാപ്കിന്‍ മാറ്റാന്‍ പോകുകയാണ്, ഓകെ അല്ലേ? കുഞ്ഞുങ്ങളുടെ നാപ്പി മാറ്റാന്‍ അനുവാദം ചോദിക്കണമെന്ന് പാരന്റിംഗ് വിദഗ്ധ; അവതാരകര്‍ ഞെട്ടി!

ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാകുന്നവരുടെ ശബ്ദമാണ് തന്നെ ട്രോള്‍ ചെയ്യുന്നവര്‍ കാണാതെ പോകുന്നതെന്നാണ് കാര്‍സന്റെ മറുപടി.

ഈ ചാനലുകളില്‍ ചര്‍ച്ചകള്‍ക്കും മറ്റും വന്നിരിക്കുന്നവര്‍ക്ക് അവര്‍ സംസാരിക്കുന്ന വിഷയത്തില്‍ എന്തെങ്കിലും അറിവുള്ളതായി നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? ചില രാഷ്ട്രീയക്കാര്‍ മുതല്‍ വാര്‍ത്താ അവതാരകര്‍ വരെ എഴുന്നള്ളിക്കുന്ന വിഡ്ഢിത്തം കേട്ട് വായ്‌പൊളിച്ച് ഇരിക്കാനാണ് പ്രേക്ഷകര്‍ക്ക് യോഗം. എന്തായാലും ഒരു പാരന്റിംഗ് വിദഗ്ധയുടെ ഉപദേശം കേട്ട് അവതാരകര്‍ പോലും ഞെട്ടിയെന്നതാണ് വസ്തുത. 

കുഞ്ഞുങ്ങളുടെ നാപ്പി മാറ്റുന്നതിന് മുന്‍പ് അവരുടെ അനുമതി വാങ്ങണമെന്നാണ് മാതാപിതാക്കള്‍ക്ക് വിദഗ്ധ ഡിയാന്‍ കാര്‍സണ്‍ നല്‍കിയ ഉപദേശം. വീടുകളില്‍ ജനിച്ച് വീഴുമ്പോള്‍ മുതല്‍ അനുമതി വാങ്ങി എന്തും ചെയ്യുന്ന സംസ്‌കാരം വളര്‍ത്താന്‍ ആണേ്രത കുഞ്ഞുങ്ങളുടെ നാപ്കിന്‍ മാറ്റാന്‍ അനുമതി ചോദിക്കേണ്ടത്! 

'ഞാന്‍ ഇപ്പോള്‍ നിന്റെ നാപ്പി മാറ്റാന്‍ പോകുകയാണ്, ഓകെ അല്ലേ?', ഇങ്ങനെയാണ് അനുവാദം ചോദിക്കേണ്ടതത്രേ. കുഞ്ഞ് യെസ്, നോ എന്നൊന്നും മറുപടി നല്‍കില്ല. പക്ഷെ കുറച്ച് സമയം ശ്രദ്ധിച്ചാല്‍ കുഞ്ഞിന്റെ ശാരീരികഭാഷയില്‍ നിന്നും ഐ കോണ്ടാക്ടും കുട്ടിയുടെ പ്രതികരണം മനസ്സിലാക്കാന്‍ കഴിയുമെന്നാണ് എബിസി ചാനലില്‍ സംപ്രേക്ഷണം ചെയ്ത പരിപാടിയില്‍ ഈ വിദഗ്ധ വ്യക്തമാക്കുന്നത്. ഓസ്‌ട്രേലിയയില്‍ ബോഡി സേഫ്റ്റി വിദഗ്ധയാണ് കാര്‍സണ്‍. 

എന്തായാലും വിദഗ്ധയുടെ അഭിപ്രായം ലോകത്താകമാനം ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്. എന്നാല്‍ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാകുന്നവരുടെ ശബ്ദമാണ് തന്നെ ട്രോള്‍ ചെയ്യുന്നവര്‍ കാണാതെ പോകുന്നതെന്നാണ് കാര്‍സന്റെ മറുപടി. 




കൂടുതല്‍വാര്‍ത്തകള്‍.