CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 34 Seconds Ago
Breaking Now

സിഖ് വംശജനായ കനേഡിയന്‍ മന്ത്രിയോട് തലപ്പാവ് ഊരാന്‍ ആവശ്യപ്പെട്ട് യുഎസ് എയര്‍പോര്‍ട്ട് അധികൃതര്‍; വിവാദം, ക്ഷമാപണം

തന്റെ പദവി തിരിച്ചറിഞ്ഞതോടെയാണ് യാത്ര തുടരാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ അനുവദിച്ചതെന്ന് നവ്ദീപ് വ്യക്തമാക്കി

അമേരിക്കയില്‍ ഇന്ത്യന്‍ വംശജരോടുള്ള വിവേചനത്തിന് കുറവില്ലെന്ന് വ്യക്തമാക്കി പുതിയ സംഭവം. ഇന്ത്യക്കാര്‍ അമേരിക്കയില്‍ പോയാലും കാനഡയില്‍ മന്ത്രിയായാലും വിവേചനം നേരിടുന്നതായാണ് ജസ്റ്റിന്‍ ട്രൂഡോ മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായ സിഖ് വംശജന്‍ നവ്ദീപ് ബെയിന്‍സിന്റെ അനുഭവം തെളിയിക്കുന്നത്.

ക്യാനഡയില്‍ ഇന്നൊവേഷന്‍, സയന്‍സ് & ഇക്കണോമിക് ഡെവലപ്‌മെന്റ് മന്ത്രിയായി സേവനം നല്‍കുന്ന നവ്ദീപിനോട് ഡിട്രോയിറ്റ് വിമാനത്താവളത്തില്‍ വെച്ചാണ് തലയിലെ തലപ്പാവ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മതപരമായ കാരണങ്ങളാണ് ഇദ്ദേഹം ഇത് നിരാകരിച്ചു. എയര്‍പോര്‍ട്ട് സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്ന് യുഎസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ പ്രതികരിച്ചു.

തന്റെ പദവി തിരിച്ചറിഞ്ഞതോടെയാണ് യാത്ര തുടരാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ അനുവദിച്ചതെന്ന് നവ്ദീപ് വ്യക്തമാക്കി. വിവേചനം എന്താണെന്ന് വ്യക്തമാക്കുന്നതാണ് തനിക്ക് നേരിട്ട അനുഭവമെന്ന് ഇദ്ദേഹം പ്രതികരിച്ചു. ഇത്തരമൊരു അനുഭവം ആദ്യമായാണ് നേരിട്ടത്, യുഎസ് അധികൃതര്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്, നവ്ദീപ് ബെയിന്‍സ് കൂട്ടിച്ചേര്‍ത്തു.

മന്ത്രിയെ പരിശോധിച്ച ഉദ്യോഗസ്ഥര്‍ കീഴ്‌വഴക്കള്‍ പാലിച്ചില്ലെന്ന് സുരക്ഷാ വീഡിയോകള്‍ പരിശോധിച്ച സുരക്ഷാ അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കി. എന്നാല്‍ എഴുതി സമര്‍പ്പിച്ച വാര്‍ത്താക്കുറിപ്പില്‍ ഖേദം പ്രകടിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായില്ല.




കൂടുതല്‍വാര്‍ത്തകള്‍.