CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 59 Minutes 6 Seconds Ago
Breaking Now

ജെസ്‌നയെ കണ്ടെത്തുന്നവര്‍ക്ക് രണ്ടു ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചു

മാര്‍ച്ച് 22നാണ് വെച്ചൂച്ചിറ കൊല്ലമുള്‌ള ജെയിംസ് ജോസഫിന്റെ ഇളയമകള്‍ ജസ്‌നയെ കാണാതായത്.

എരുമേലി മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ബിരുദ വിദ്യാര്‍ത്ഥിനി ജസ്‌ന മരിയ ജെയിംസിനെ കണ്ടെത്താന്‍ സഹായകരമായ വിവരം നല്‍കുന്നവര്‍ക്ക് രണ്ടുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. കേരളാ പോലീസാണ് പാരിതോഷികം പ്രഖ്യാപിച്ചത്. വിവരം തിരുവല്ല ഡെൈിവസ്പിയെയാണ് അറിയിക്കേണ്ടത്. ഫോണ്‍ ; 9497990035

മാര്‍ച്ച് 22നാണ് വെച്ചൂച്ചിറ കൊല്ലമുള്‌ള ജെയിംസ് ജോസഫിന്റെ ഇളയമകള്‍ ജസ്‌നയെ കാണാതായത്. കാഞ്ഞിരപ്പള്ളി കോളേജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയാണ് . കൊല്ലമുളയിലെ വീട്ടില്‍ നിന്ന് ഓട്ടോറിക്ഷയില്‍ മുക്കൂട്ടുതറയിലും അവിടെ നിന്ന് ബസില്‍ എരുമേലി സ്റ്റാന്റിലും എത്തിയ വിദ്യാര്‍ത്ഥിനിയെ പിന്നീട് കാണാതാകുകയായിരുന്നു.

അതിനിടെ ജസ്‌നയെ അന്വേഷിച്ച് കേരളസംഘം ബംഗളൂരുവിലും മൈസൂരുവിലും പോയി മടങ്ങിയെത്തി. ജെസ്‌നെയെ പോലൊരു പെണ്‍കുട്ടിയേയും കൂടെ ഒരു യുവാവിനേയും കണ്ടതായി വാര്‍ത്ത വന്നു. ഇവിടെയെത്തി പോലീസ് സിസിടിവി പരിശോധിച്ചു. എന്നാല്‍ ജെസ്‌നയുടെ ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല

ജെസ്‌നയുടെ ചിത്രം കാണിച്ച് സിംഹന്‍സിലെ ജീവനക്കാരോടും വിവരം തേടി. ഓര്‍മ്മയില്ലെന്ന് ഇവര്‍ പറഞ്ഞു. എന്നാല്‍ ആശ്രമത്തില്‍ ജെസ്‌നയെ കണ്ടെന്ന് പറയുന്ന പൂവരണി സ്വദേശി മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണ് .

 




കൂടുതല്‍വാര്‍ത്തകള്‍.