Breaking Now

വിശ്വാസ സമൂഹത്തിന് സ്വന്തമായി ഇതാ ഒരു ദേവാലയവും.. ഇത് സീറോ മലബാര്‍ സഭാ വിശ്വാസികള്‍ക്ക് ആനന്ദ നിമിഷം

ലിവര്‍പൂള്‍; ഇംഗ്ലണ്ടിലെ സീറോമലബാര്‍ സഭാ തനയനരര്‍ക്ക് മാത്രം സ്വര്‍ഗ്ഗീയ ദാനമായി കിട്ടിയ രൂപത..ഈ രൂപതയുടെ രണ്ടാം പിറന്നാളിലേക്ക് കാലൂന്നുമ്പോള്‍ , കഴിഞ്ഞ ഒന്നര ദശാബ്ദക്കാലമായി 

സഭാമാതാവിന്റെ മടിയില്‍, അവളുടെ മാധുര്യമേറിയ വാത്സല്യം അഭംഗുരം നുക ര്‍ന്നു പോരുന്ന വിശ്വാസ സമൂഹത്തിന് സ്വന്തമായി ഇതാ ഒരു ദേവാലയവും..

പ്രവാസികളായി ഈ മണ്ണില്‍ അധിവസിക്കുന്ന സീറോമലബാര്‍ സഭാമക്കളുടെ വിശ്വാസ തീഷ് ണതയിലും പാരമ്പര്യ അനുഷ്ഠാനങളിലുമായി ദൈവം കനിഞ്ഞു നല്‍കിയ വലിയ സൗഭാഗ്യങളാണ് ഈ ഗ്രേറ്റ്ബ്രിട്ടന്‍ രൂപതയും , അവള്‍ക്ക് അരുമയായി ലിവര്‍പൂളിലെ പുതിയദേവാലയവും അതെ,  ലിവര്‍പൂളിലെ ലെതര്‍ലാന്റിലുള്ള   പരി. ദൈവ മാതാവിന്റെ നാമധേയത്തിലുള്ള OUR LADY QUEEN OF PEACE  എന്ന ദേവാലയം ലിവര്‍പൂളിലെ ലത്തീന്‍ കത്തോലിക്കാസഭ ഇതാ സീറോമലബാര്‍ സഭാമക്കള്‍ക്കായി  കനിഞ്ഞു നല്‍കുകയാണ്.. ഈ ദേവാലയത്തിന്റെ  ഔദ്യോഗികമായ ഉത്ഘാടനകര്‍മ്മം  ഇന്ന് ആഘോഷ പൂര്‍വ്വം ലിവര്‍പൂളിലെ ലെതര്‍ലാന്റില്‍ നടത്ത പ്പെടുന്നു... ആ ധന്യ നിമിഷങള്‍ക്ക്  സാക്ഷികളാകാനും കൃതജ്ഞതാബലി അര്‍പ്പി ക്കാനുമായി യു കെ യുടെ വിവിധമേഖലകളില്‍ നിന്നായി നൂറു കണക്കിന് വിശ്വാസികള്‍ ഇന്ന് ലിവര്‍പൂളിലെ ലെതര്‍ലാന്‍ഡിലെത്തിച്ചേരും.. ഇന്ന് ഉച്ചകഴിഞ്ഞ് കൃത്യം3മണിക്ക് ദേവാലയ കവാടത്തില്‍ എത്തിച്ചേരുന്ന അഭിവന്ദ്യ പിതാക്കന്മാരെ ഇടവകവികാരി ഫാ ജിനോ അരീക്കാട്ടും

കമ്മറ്റി അംഗങ്ങളും ഇടവക സമൂഹവും ചേര്‍ന്ന് ഊഷ്മളമായ സ്വീകരണം നല്‍കി ദേവാലയത്തിലേക്ക് ആനയിക്കും..സീറോമലബാര്‍ സഭ ഗ്രേറ്റ്ബ്രിട്ടന്‍ രൂപതയുടെ എപാര്‍ച്ചി മാര്‍ ജോസഫ്  ശ്രാമ്പിക്കല്‍ , നോര്‍ത്ത് വെസ്റ്റ് റീജിയണിലെ ഈ മഹായിടവകയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തും. തുടര്‍ന്ന്  ലിവര്‍പൂളിലെ സീറോമലബാര്‍ സഭമക്കള്‍ക്ക് OUR LADY QUEEN OF PEACE എന്ന പുണ്യനാമധേയത്തി

ലുള്ള ഈ ആധുനിക ദേവാലയം ഔദ്യോഗികമായി  നല്‍കികൊണ്ട്  ലിവര്‍പൂള്‍  അതിരൂപതാ ആര്‍ച്ച് ബിഷപ്പ് Most Rev. Malcolm Mc Mahon ഉത്ഘാടനകര്‍മ്മം നിര്‍ഹിക്കപ്പെടുന്നതുമാണ്.. 

ഈ മഹനീയ കര്‍മ്മങ്ങള്‍ക്ക് സാക്ഷികളായിക്കൊണ്ട് അനുഗ്രഹാശംസകള്‍ അര്‍പ്പിക്കുവാന്‍  ലിവര്‍പൂള്‍ അതിരൂപത Auxiliary Bishop Right

Rev. Thomas Williams, Emeritus Auxiliary Bishop Right Re. Vincent Melona എന്നിവരുടെയും മഹനീയ സാന്നിധ്യം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ഗ്രേറ്റ്ബ്രിട്ടന്‍ രൂപതാ വികാരി

ജനറല്‍മാര്‍, യു.കെ യുടെ നാനാഭാഗങ്ങളില്‍ നിന്നുള്ള ബഹു. വൈദികര്‍, സന്യാസിനി  സമൂഹം, അത്മായ പ്രതിനിധികള്‍ ,മറ്റ് ഇതര ക്രൈസ്തവ സഭാമക്കള്‍ എന്നിവരും ഈ തിരുക്കര്‍മങ്ങള്‍ക്ക് സാക്ഷ്യംവഹിക്കാനെത്തിച്ചേരും . ഔദ്യോഗിക പരിപാടികള്‍ക്ക് ശേഷം കൃത്ജ്ഞതാ ബലി അര്‍പ്പിക്കപ്പടും. സമാപന സമ്മേളനത്തിനുശേഷം ഈ തിരുക്കര്‍മങ്ങളില്‍

പങ്കുകൊള്ളാനെത്തിച്ചേര്‍ന്ന ഏവര്‍ക്കും സ്‌നേഹ വിരുന്ന് നല്‍കപ്പെടുന്നതായിരിക്കും. ഏകദേശം 200ല്‍ പരം കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിനുള്ള സ്ഥല സൗകര്യം ഈ വലിയ

ദേവാലയത്തിന് ചുറ്റുമായി സജ്ജമാക്കികഴിഞ്ഞിട്ടുണ്ട്..വിശാലമായ പാര്‍ക്കിങ്ങ് സൗകരങങള്‍ക്കായുള്ള ക്രമീകരണങ്ങള്‍ക്കും ദേവാലയ അലങ്കാരങള്‍ക്കും, മറ്റുള്ള ക്രമീകരണങ്ങള്‍ക്കു

മായി  കഴിഞ്ഞ രണ്ടാഴ്ചക്കാലമായി ഇടവക വികാരി ഫാ. ജിനോ അരീക്കാട്ടിന്റെ നേതൃത്വത്തില്‍ ട്രസ്റ്റിമാരും കമ്മറ്റിഅംഗങ്ങളും ഇടവക സമൂഹവും സജീവമായി പ്രവര്‍ത്തിക്കുന്നു. മാതൃജ്യോതിസ് അംഗങ്ങളും മതബോധന അധ്യാപകരുമൊക്കെ ഓരോ ക്രമീകരണങ്ങള്‍ക്കുമായി ഇവരോടൊപ്പം പ്രവര്‍ത്തിച്ചിരുന്നൂ.. ലിവര്‍പൂള്‍ നഗരത്തിന്റെ ആരവങളില്‍ നിന്നൊഴിഞ്ഞുമാറി മേഴ്‌സീ നദിയുടെ ഓരം ചേര്‍ന്നു കിടക്കുന്നശാന്തമായ ഒരു ഗ്രാമം ആണ് ലെതര്‍ലാന്റ്. 1965ല്‍ പണികഴിക്കപ്പെട്ട ഈ ദേവാലയം, ഏകദേശം ഒരേക്കര്‍ ചുറ്റളവിലുള്ള വലിയൊരു കോമ്പൗണ്ടിനു നടുവിലായിട്ടാണ് ' സമാധാനത്തിന്റെ രാജ്ഞി' എന്ന നാമധേയത്തില്‍ വിളങി നില്‍ക്കുന്നത്..ആദ്ധ്യാത്മികവും, സാംസ്‌ക്കാരികവും, സാമൂഹികവുമായ മേഖലകളില്‍ ആത്മവിശ്വാസത്തോടുംദിശാബോധത്തോടും കൂടെ തങ്ങളുടെ തനതായപൈതൃകങളെ മുറുകെപിടിച്ചുകൊണ്ട്  മുന്നേറുന്നതിന് ദൈവികമായി ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് നന്ദി പറയുകയാണ് ലിവര്‍പൂളിലെ സീറോസഭാമക്കള്‍.. 

 

വാര്‍ത്ത തയ്യാറാക്കിയത്:

തോമസുകുട്ടിഫ്രാന്‍സിസ്

ലിവര്‍പൂള്‍

 
കൂടുതല്‍വാര്‍ത്തകള്‍.