CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 37 Minutes 30 Seconds Ago
Breaking Now

മുത്തശ്ശന്‍ തോക്കെടുത്തപ്പോള്‍ പൊലിഞ്ഞത് കുടുംബത്തിലെ 7 ജീവനുകള്‍; ഓട്ടിസം ബാധിച്ച നാല് പേരക്കുട്ടികളെയും, മകളെയും ഭാര്യയെയും കൊന്ന ശേഷം സ്വയം നിറയൊഴിച്ചു?

വിവാഹബന്ധം അവസാനിപ്പിച്ച ശേഷം കത്രീന മക്കളുമായി മാതാപിതാക്കള്‍ക്കൊപ്പം താമസിച്ച് വരികയായിരുന്നു

സ്വന്തം ജീവനുള്‍പ്പെടെ കുടുംബത്തെ കൂട്ടക്കൊല ചെയ്ത് ഒരു മുത്തശ്ശന്‍. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലെ ഓസ്മിംഗ്ടണിലാണ് രാജ്യത്തെ ഞെട്ടിച്ച കൂട്ടക്കൊല അരങ്ങേറിയത്. ഭാര്യയെയും, മകളെയും, നാല് മക്കളെയും വെടിവെച്ച് കൊന്ന ശേഷം ഇദ്ദേഹം സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. 1996-ല്‍ നടന്ന പോര്‍ട്ട് ആര്‍തര്‍ കൂട്ടക്കൊലയ്ക്ക് ശേഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ഞെട്ടിക്കുന്ന കൊലപാതക പരമ്പരയാണിത്. കുടുംബത്തിലെ മുതിര്‍ന്ന വ്യക്തിയും, ബിസിനസ്സ് സ്ഥാപനത്തിന്റെ ഉടമയുമായ പീറ്റര്‍ മൈല്‍സാണ് കുടുംബത്തെ കൊന്നൊടുക്കിയതെന്നാണ് പോലീസ് കരുതുന്നത്. 

ഭാര്യ സിന്‍ഡ മൈല്‍സ്, മകള്‍ കത്രീന മൈല്‍സ്, ഓട്ടിസം ബാധിച്ച എട്ട് വയസ്സ് മുതല്‍ 13 വയസ്സ് വരെ പ്രായമുള്ള നാല് കുട്ടികള്‍ എന്നിവരാണ് മുത്തശ്ശന്റെ തോക്കിന്‍മുനയില്‍ അവസാനിച്ചത്. 30 ഏക്കര്‍ കൃഷിയിടത്തിലാണ് കുടുംബം താമസിച്ചിരുന്നത്. ഇവിടുത്തെ വസതിയിലാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. തന്റെ കുടുംബത്തിലെ മൂന്ന് തലമുറയെ തീര്‍ച്ച ശേഷം പീറ്റര്‍ തന്നെയാണോ എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് സംഭവങ്ങള്‍ അറിയിച്ചതെന്ന് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. വെളുപ്പിന് 5.15നാണ് ഫോണ്‍ കോള്‍ വരുന്നത്. ഇതിന് ശേഷമാകാം മുത്തശ്ശന്റെ ആത്മഹത്യ. 

വിവാഹബന്ധം അവസാനിപ്പിച്ച ശേഷം കത്രീന മക്കളുമായി മാതാപിതാക്കള്‍ക്കൊപ്പം താമസിച്ച് വരികയായിരുന്നു. നാല് കുട്ടികള്‍ക്കും ഇവര്‍ വീട്ടില്‍ വെച്ചാണ് ക്ലാസെടുത്തിരുന്നത്. ബില്‍ഡറായ ആരോണ്‍ കോക്മാനാണ് കുട്ടികളുടെ പിതാവ്. ബന്ധം അവസാനിപ്പിച്ചാലും ചില മുന്‍ ഭര്‍ത്താക്കന്‍മാര്‍ ശല്ല്യം അവസാനിപ്പിക്കില്ലെന്ന് കത്രീന കഴിഞ്ഞ മാസം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. എന്നാല്‍ കൊലപാതകങ്ങളില്‍ ഇയാള്‍ക്ക് പങ്കില്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഫാമിലെ വിവിധ സ്ഥലങ്ങളിലാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. 

ഒരു ദുരന്തം തന്നെയാണ് അരങ്ങേറിയതെന്ന് ഡബ്യുഎ പോലീസ് കമ്മീഷണര്‍ വിശദീകരിച്ചു. കൊലപാതകവുമായി ബന്ധമുള്ള ആള്‍ തന്നെയാണ് ഫോണില്‍ വിളിച്ച് സംഭവങ്ങള്‍ അറിയിച്ചത്. ഒപ്പം വെടിയൊച്ച കേട്ട് അടുത്ത വീടുകളിലെ ആളുകള്‍ ഉണര്‍ന്നിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.