ആദി എന്ന ചിത്രത്തിലൂടെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ മകന് പ്രണവ് മോഹന്‍ലാലും സിനിമാരംഗത്തേക്ക് എത്തിക്കഴിഞ്ഞു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന്റെ വിജയാഘോഷങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്.
താരപുത്രന്മാരുടെ മക്കള്‍ക്ക് സിനിമയില്‍ വരുന്നതൊക്കെ സാധാരണ കാര്യമല്ലേയെന്ന ആരോപണത്തിന് സംവിധായകന് ശ്രീകുമാര്‍ മേനോന് പറയുന്ന മറുപടി ഇതാണ്. ആദി കണ്ടിറങ്ങിയ തനിക്ക് മനസ്സിലായത് ഇനി പ്രണവിന് ലാലേട്ടന്റെ മകനെന്ന മേല്‍വിലാസം ആവശ്യമില്ലെന്നാണെന്ന് ശ്രീകുമാര്‍ പറയുന്നു.
രണ്ടര മണിക്കൂര്‍ ചിത്രം പൂര്‍ത്തിയായപ്പോള്‍ സിനിമയില്‍ താന്‍ ഉണ്ടാകുമെന്ന് പ്രണവ് ഉറപ്പിച്ച് കഴിഞ്ഞിരുന്നു. അതിന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെയെന്നും ഒടിയന്റെ സംവിധായകന് ആശംസിച്ചു.