CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 6 Minutes 49 Seconds Ago
Breaking Now

മലപ്പുറത്തെ തിയറ്ററില്‍ കുട്ടിയെ വയോധികന്‍ പീഡിപ്പിച്ചത് അമ്മയുടെ ഒത്താശയോടെ ; മുമ്പും പീഡനത്തിനിരയായിട്ടുണ്ടോ എന്ന് അന്വേഷിക്കും

കഴിഞ്ഞ മാസം നടന്ന സംഭവത്തില്‍ തിയറ്റര്‍ ഉടമകളും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പരാതി നല്‍കിയിട്ടും കേസെടുത്തില്ല.

ചങ്ങരംകുളത്തെ സിനിമാ തിയറ്ററില്‍ പത്തുവയസ്സുകാരിയെ ഉപദ്രവിക്കാന്‍ ഒത്താശ ചെയ്തത് കൂടെയുണ്ടായിരുന്ന അമ്മയെന്ന് പോലീസ്. രണ്ടര മണിക്കൂര്‍ നേരം കുട്ടിയെ പാലക്കാട് തൃത്താല സ്വദേശി മൊയ്തീന്‍കുട്ടി പീഡിപ്പിച്ചു. കഴിഞ്ഞ മാസം നടന്ന സംഭവത്തില്‍ തിയറ്റര്‍ ഉടമകളും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പരാതി നല്‍കിയിട്ടും കേസെടുത്തില്ല. ചാനല്‍ പുറത്തുവിട്ടതോടെയാണ് കേസെടുത്തത്.

ഏപ്രില്‍ എട്ടിനാണ് കുട്ടിയെ ഉപദ്രവിച്ചത്. സ്ത്രീയും കുട്ടിയും തിയറ്ററിലെത്തിയ ശേഷമാണ് പ്രതി ബെന്‍സില്‍ എത്തിയത്. തുടര്‍ന്ന് കുട്ടിയുടെയും അമ്മയുടേയും നടുവിലിരുന്ന പ്രതി കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. സ്ത്രീ പ്രതികരിക്കുന്നില്ലെന്നത് സംശയത്തിനിടയാക്കി. കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ 40 വയസ്സു തോന്നുന്ന സ്ത്രീ കുട്ടിയുടെ അമ്മയാണെന്ന് മനസിലായത്. ഇവരുടെ ഒത്താശയോടെയാണ് പീഡനം നടന്നത്. മുമ്പും കുട്ടി പീഡനത്തിനിരയായിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ കൂടുതല്‍ പരിശോധന നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.