Breaking Now

പാരീസില്‍ ഐഎസ് ഭീകരാക്രമണം; അല്ലാഹു അക്ബര്‍ വിളിച്ച് കത്തിയുമായി ഓടിനടന്ന ജിഹാദി നിരപരാധിയുടെ കഴുത്തറുത്തു; നാല് പേര്‍ക്ക് പരുക്ക്; ഭീകരനെ വെടിവെച്ച് കൊന്നു

ഓപ്പേറ ഹൗസും, ലോവര്‍ മ്യൂസിയവും സ്ഥിതി ചെയ്യുന്ന ടൂറിസ്റ്റുകള്‍ ഒഴുകിയെത്തുന്ന പ്രദേശത്താണ് അതിക്രമം

അല്ലാഹു അക്ബര്‍ വിളിച്ച് പാരീസ് നഗരത്തിലൂടെ ഓടി നടന്ന ഭീകരന്‍ ഒരു നിരപരാധിയെ കഴുത്തറുത്ത് കൊലപ്പെട്ടുത്തി. നാല് പേരെ കുത്തി പരുക്കേല്‍പ്പിച്ചു. ഒടുവില്‍ ഫ്രഞ്ച് തലസ്ഥാനത്ത് ഉറങ്ങിയ സായുധ പോലീസ് തീവ്രവാദിയെ വെടിവെച്ച് കൊന്നു. ചരിത്രമുറങ്ങുന്ന ഓപ്പേറ ഹൗസിന് സമീപമായിരുന്നു രാത്രി 9 മണിയോടെ അക്രമം അരങ്ങേറിയത്. കീഴടങ്ങാന്‍ വിസമ്മതിച്ചതോടെയാണ് വെടിവെച്ച് കൊന്നത്. 

പാരീസില്‍ ഭീകരാക്രമണം നടത്തിയത് തങ്ങളുടെ 20കളില്‍ പ്രായമുള്ള പോരാളിയാണെന്ന് ഇസ്ലാമിക് സ്റ്റേറ്റ് അവകാശപ്പെട്ടു. രക്തത്തിന്റെ വിലയാണ് ഫ്രാന്‍സിന് ഒരിക്കല്‍ കൂടി നല്‍കേണ്ടി വന്നതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രസ്താവിച്ചു. ജനങ്ങളെ പരിഭ്രാന്തിയില്‍ ആഴ്ത്തിയാണ് വീക്കെന്‍ഡില്‍ ഭീകരാക്രമണം നടന്നത്. ഭീകരന്റെ കൊലക്കത്തിയില്‍ നിന്നും രക്ഷപ്പെടാന്‍ ആളുകള്‍ ജീവനും കൊണ്ടോടി. പരുക്കേറ്റ ആളുകള്‍ വഴിയില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

ഓപ്പേറ ഹൗസും, ലോവര്‍ മ്യൂസിയവും സ്ഥിതി ചെയ്യുന്ന ടൂറിസ്റ്റുകള്‍ ഒഴുകിയെത്തുന്ന പ്രദേശത്താണ് അതിക്രമം നടന്നത്. വീക്കെന്‍ഡ് രാത്രിയില്‍ മുഴുകി ഇരിക്കവെയാണ് ഭീകരന്‍ കത്തിയുമായി തെരുവിലിറങ്ങിയത്. 29 വയസ്സുള്ള ഒരാളാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ആളുകളെ കൂട്ടക്കൊല ചെയ്യാനിറങ്ങിയ ഭീകരനില്‍ നിന്നും രക്ഷപ്പെടാന്‍ ജനങ്ങള്‍ ബാറുകളിലും മറ്റും ഒളിച്ചിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കിയത്. 2015 മുതല്‍ ഫ്രാന്‍സിലുണ്ടായ ഭീകരാക്രമണങ്ങളില്‍ ഏകദേശം 250 പേരാണ് കൊല്ലപ്പെട്ടത്. 

യാതൊരു ദയവുമില്ലാതെ ആളുകളുടെ കഴുത്തറുക്കുകയാണ് ഇക്കുറി ഭീകരന്‍ ചെയ്തത്. വെടിവെച്ച് കൊലപ്പെടുത്തിയാണ് അതിക്രമങ്ങള്‍ക്ക് പോലീസ് അന്ത്യം കുറിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.