CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 2 Minutes 35 Seconds Ago
Breaking Now

മാതൃദിനത്തില്‍ അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മകന്‍ ; കണ്ണൂരില്‍ മദ്യലഹരിയില്‍ മകന്‍ ചെയ്തത് കൊടും ക്രൂരത

മദ്യപിച്ചെത്തുന്ന സതീശന്‍ അമ്മയെ നിരന്തരം മര്‍ദ്ദിക്കാറുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞു.

മാതൃദിനത്തില്‍ അമ്മയെ മകന്‍ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. കണ്ണൂര്‍ ചാവശേരി വലിയപറമ്പ് വെമ്പടിച്ചാലിലെ കരിയാടന്‍ പാര്‍വതി അമ്മ (86)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ സതീശനെ (41) മട്ടന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.ഞായറാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ ക്രൂരത നടന്നത്. ചെങ്കല്‍പ്പണയിലെ മെഷിന്‍ ഡ്രൈവറായ സതീശന്‍ അമ്മ പാര്‍വതിക്കൊപ്പമാണ് താമസം.മദ്യപിച്ചെത്തുന്ന സതീശന്‍ അമ്മയെ നിരന്തരം മര്‍ദ്ദിക്കാറുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞു.സതീശന്റെ ആക്രമണത്തില്‍ നേരത്തെ പാര്‍വതി അമ്മയുടെ കാലൊടിഞ്ഞിരുന്നു.

സംഭവ സമയത്ത് അയല്‍ വാസികള്‍ ബഹളം കേട്ടെങ്കിലും സ്ഥിരം സംഭവമാണെന്നതില്‍ ഗൗരവം കൊടുത്തിരുന്നില്ല. പിന്നീടാണ് അയല്‍വാസികള്‍ വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ പാര്‍വതി അമ്മയെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

രണ്ട് വര്‍ഷം മുമ്പ് സതീശന്റെ ഭാര്യ ആത്മഹത്യ ചെയ്തിരുന്നു. സതീശന്റെ മക്കളായ ആര്യയും സൂര്യയും അമ്മ വീട്ടിലാണ് താമസം. 




കൂടുതല്‍വാര്‍ത്തകള്‍.