CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 56 Minutes 55 Seconds Ago
Breaking Now

പത്തുവയസ്സുകാരിയായ മകളെ പീഡിപ്പിക്കാന്‍ ഒത്താശ നിന്ന അമ്മയുമായി പ്രതി മൊയ്തീന്‍ കുട്ടിയ്ക്ക് ദീര്‍ഘകാലത്തെ അടുപ്പം

കുട്ടിയുടെ മാതാവുമായി തനിക്ക് ബന്ധമുണ്ടെങ്കിലും കുട്ടിയെ പീഡിപ്പിച്ചില്ലെന്നാണ് മൊയ്തീന്‍കുട്ടി അന്വേഷണോദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്.

സിനിമാതിയേറ്ററില്‍ ബാലികയെ പീഡിപ്പിച്ച പ്രതിയും കുട്ടിയുടെ മാതാവും ഏറെനാളത്തെ അടുപ്പക്കാരെന്ന് വെളിപ്പെടുത്തല്‍. പോലീസിന്റെ ചോദ്യംചെയ്യലില്‍ പ്രതി മൊയ്തീന്‍കുട്ടി തന്നെയാണ് ഇക്കാര്യം സമ്മതിച്ചത്. ഇയാളുടെ ഉടമസ്ഥതയിലുള്ള ലോഡ്ജില്‍ ഏറെനാളായി താമസിച്ചുവരികയായിരുന്നു കുട്ടിയുടെ മാതാവ്. കഴിഞ്ഞമാസം 18ന് മലപ്പുറം ജില്ലയിലെ ബന്ധുവീട്ടില്‍നിന്ന് തൃത്താലയിലേക്ക് കൊണ്ടുപോകാന്‍ സ്ത്രീ മൊയ്തീന്‍കുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു. യാത്രയ്ക്കിടെയാണ് എടപ്പാളിലെ തിയേറ്ററില്‍ കയറി സിനിമ കാണാമെന്ന് ഇരുവരും തീരുമാനിച്ചത്. മൊയ്തീന്‍കുട്ടിയുമായുള്ള ബന്ധത്തിന്റെ പേരില്‍ സ്ത്രീയുടെ കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു.

കുട്ടിയുടെ മാതാവുമായി തനിക്ക് ബന്ധമുണ്ടെങ്കിലും കുട്ടിയെ പീഡിപ്പിച്ചില്ലെന്നാണ് മൊയ്തീന്‍കുട്ടി അന്വേഷണോദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. എന്നാല്‍ സി.സി.ടി.വി. ദൃശ്യങ്ങളില്‍ കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രതി മൗനമവലംബിച്ചു. മകളെ മൊയ്തീന്‍കുട്ടി പീഡിപ്പിച്ചിട്ടില്ലെന്നും ആദ്യമായാണ് കാണുന്നതെന്നും മാതാവ് മൊഴികൊടുത്തതായി സൂചനയുണ്ട്. രണ്ടുപേരും അവസാനം കുറ്റം സമ്മതിച്ചതായി ഡിവൈ.എസ്.പി ഷാജി വര്‍ഗീസ് അറിയിച്ചു.

പീഡനത്തിന്റെ ദൃശ്യങ്ങള്‍ ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് അറസ്റ്റ് നടന്നത്. ആഢംബര വാഹനത്തില്‍ എത്തിയ ആള്‍ സ്ത്രീയുടെ സഹായത്തോടെ ഒപ്പമുള്ള കുട്ടിയെ പീഡിപ്പിക്കുന്നത് ദൃശ്യങ്ങള്‍ നിന്നും വ്യക്തമാണ്. ഇയാള്‍ സ്ത്രീയേയും പീഡിപ്പിച്ചിരുന്നു. രംഗങ്ങളില്‍ നിന്നാണ് അറസ്റ്റിലേക്ക് കാര്യങ്ങളെത്തിയത്.




കൂടുതല്‍വാര്‍ത്തകള്‍.