Breaking Now

ഇത് കൊലപാതകമല്ല, മാമ്മോദീസ!!! ചടങ്ങിനെത്തിയ കുട്ടികളെ ഞെട്ടിച്ച് ഓര്‍ത്തഡോക്‌സ് ബിഷപ്പിന്റെ ജ്ഞാനസ്‌നാനം; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

ലോകം കണ്ട ഏറ്റവും അക്രമപരമായ മാമ്മോദീസ എന്നാണ് സോഷ്യല്‍ മീഡിയ ദൃശ്യങ്ങളെ വിമര്‍ശിച്ചത്

മാമ്മോദീസ ഏതൊരു ക്രിസ്തീയ കുടുംബത്തെയും സംബന്ധിച്ച് സവിശേഷമായ ചടങ്ങാണ്. വിശ്വാസത്തിലേക്കുള്ള പ്രവേനത്തിന് വഴിയൊരുക്കുന്ന ജ്ഞാനസ്‌നാന ചടങ്ങുകള്‍ കുടുംബങ്ങള്‍ക്കും കാഴ്ചക്കാര്‍ക്കും സന്തോഷം നല്‍കുന്ന ചടങ്ങ് കൂടിയാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന മാമ്മോദീസ ചടങ്ങ് കാഴ്ചക്കാരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുകയാണ്.

ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ബിഷപ്പ് ഒരു കുഞ്ഞിനെ ജ്ഞാനസ്‌നാനം മുക്കുന്ന ചടങ്ങാണ് ലോകത്തെ ഞെട്ടിക്കുന്നത്. യാതൊരു ദയവുമില്ലാതെ കുഞ്ഞിനെ എടുത്തിട്ട് വെള്ളത്തില്‍ മുക്കുന്ന ബിഷപ്പിന്റെ ദൃശ്യങ്ങള്‍ ചുറ്റും കൂടിയ കുട്ടികളെ പോലും ഭയപ്പെടുത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

കുഞ്ഞിനെ മൂന്ന് തവണ ബേസിനില്‍ മുക്കിയ ശേഷം മാതാപിതാക്കള്‍ക്ക് കൈമാറുകയാണ് പുരോഹിതന്‍ ചെയ്യുന്നത്. ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയായ സൈപ്രസിലെ ആയിയ നാപയില്‍ നിന്നുമുള്ളതാണ് ദൃശ്യങ്ങളെന്നാണ് കരുതുന്നത്. ജനനനിരക്ക് ഏറെ കുറയുന്നതിനാല്‍ നിര്‍ബന്ധിത ബാപ്റ്റിസം ഓര്‍ത്തഡോക്‌സ് സഭയില്‍ സാധാരണമാണ്.

ലോകം കണ്ട ഏറ്റവും അക്രമപരമായ മാമ്മോദീസ എന്നാണ് സോഷ്യല്‍ മീഡിയ ദൃശ്യങ്ങളെ വിമര്‍ശിച്ചത്. കാഴ്ചക്കാര്‍ക്ക് ഭയം സമ്മാനിക്കുന്ന ജ്ഞാനസ്‌നാനം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.  




കൂടുതല്‍വാര്‍ത്തകള്‍.