CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Minutes 20 Seconds Ago
Breaking Now

പാരീസില്‍ ഭീകരാക്രമണം നടത്തിയ ഐഎസ് ജീഹാദി പാവമായിരുന്നുവെന്ന് ; സ്ത്രീകളെ വായ്‌നോക്കുക മാത്രം ദുശീലം

പാവമെന്ന് അയല്‍ക്കാര്‍ കരുതി ഈ 20കാരന്‍ ശനിയാഴ്ച പാരീസിലെ തെരുവില്‍ ഭീകരത അഴിച്ചുവിടുകയായിരുന്നു.

പാരീസിലെ പ്രമുഖമായ ഓപ്പേറ ഹൗസിന് സമീപം ഭീകരാക്രമണം നടത്തിയ ഐഎസ് ജിഹാദി ഖംസാത് അസിമോവ് ഒരു അപകടമല്ലെന്നാണ് ഫ്രഞ്ച് തീവ്രവാദ വിരുദ്ധ വിഭാഗങ്ങള്‍ ചിന്തിച്ചിരുന്നത്. 2016 മുതല്‍ തീവ്രവാദി പട്ടികയില്‍ നിരീക്ഷത്തിലുണ്ടായിരുന്ന ഇയാളെക്കുറിച്ച് ബന്ധുക്കള്‍ തന്നെയാണ് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയത്. വെറും പാവമെന്ന് അയല്‍ക്കാര്‍ കരുതി ഈ 20കാരന്‍ ശനിയാഴ്ച പാരീസിലെ തെരുവില്‍ ഭീകരത അഴിച്ചുവിടുകയായിരുന്നു. റെസ്റ്റൊറന്റുകളും, തീയേറ്ററുകളും സ്ഥിതിെചയ്യുന്ന ഇടത്താണ് ഖംസാത് കത്തിയാക്രമണം നടത്തിയത്.

ചെച്‌നിയയില്‍ നിന്നും കുടിയേറിയ ഇയാള്‍ സമാധാനപരമായി നടന്നിരുന്ന ആളാണെന്ന് സഹപാഠികള്‍ പറയുന്നു. സ്ത്രീകളെയും പെണ്‍കുട്ടികളെയും അമിതമായി ശ്രദ്ധിക്കുന്നത് മാത്രമായിരുന്നു മറിച്ച് പറയാവുന്ന ഒരു ശീലം. സിറിയയില്‍ പോകാനും ആഗ്രഹിച്ചിരുന്നു. പരീക്ഷയ്ക്ക് ശേഷം ഇതെല്ലാം ഉപേക്ഷിച്ച് ജീവിക്കാന്‍ ആരംഭിച്ച ഖംസാത് പൊടുന്നനെ അക്രമത്തിലേക്ക് തിരിഞ്ഞ് എങ്ങിനെയെന്ന് അധികൃതര്‍ക്ക് പോലും മനസ്സിലായിട്ടില്ല.

ചുറ്റുമുള്ളവര്‍ ഭയപ്പെട്ട് ഓടിയപ്പോള്‍ സമാധാനപൂര്‍ണ്ണമായ മുഖത്തോടെയാണ് ഇയാള്‍ കത്തിക്കുത്ത് നടത്തിയത്. ഇസ്ലാമിക് സ്‌റ്റേറ്റ് അക്രമങ്ങളുടെ ഉത്തരവാദ്വം ഏറ്റിട്ടുണ്ട്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.