CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 45 Minutes 8 Seconds Ago
Breaking Now

ഡോ. വൈഷ്ണവിക്ക്‌ മേല്‍ കുരുക്ക് മുറുകുന്നു; പ്രസവത്തിനിടെ കുഞ്ഞിന്റെ തല വേര്‍പ്പെട്ട് മരിച്ച സംഭവത്തില്‍ സഹഡോക്ടര്‍മാര്‍ കൈയൊഴിഞ്ഞു; സി-സെക്ഷന്‍ ചെയ്യാത്തത് വീഴ്ചയായെന്ന് ഡോക്ടര്‍മാര്‍ ട്രിബ്യൂണലില്‍

കുഞ്ഞിനെ പുറത്തെത്തിക്കാന്‍ രണ്ട് തവണ സെര്‍വിക്‌സ് കട്ടി ചെയ്യാന്‍ ഡോക്ടര്‍ ശ്രമിച്ചിരുന്നു

പുഷ്, പുഷ്... കുഞ്ഞിന്റെ കാലില്‍ പിടിച്ച് വലിച്ച് കൊണ്ട് ഡോ. വൈഷ്ണവി ലക്ഷ്മണ്‍ ഗര്‍ഭിണിയോട് ആവശ്യപ്പെട്ട് കൊണ്ടിരുന്നു. എന്നാല്‍ ഈ പിടിവലിക്കിടയില്‍ കുഞ്ഞിന്റെ ഉടല്‍ തലയില്‍ നിന്നും വേര്‍പ്പെട്ട് പുറത്തേക്ക് വന്നിരുന്നു. ഇതൊന്നും കാണാതിരുന്ന ഗര്‍ഭിണി കുഞ്ഞിനെ ഇപ്പോള്‍ പ്രസവിക്കുമെന്ന മട്ടില്‍ പുഷ് ചെയ്ത് കൊണ്ടിരുന്നു. തലയില്ലാത്ത ഉടല്‍ കൈയിലെത്തിയിട്ടും ഡോ. വൈഷ്ണവി ഈ നടപടി തുടര്‍ന്നത് മറ്റ് ഡോക്ടര്‍മാരെ അമ്പരപ്പിച്ചു. കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റിന്റെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചെന്നാണ് ആ സമയത്ത് കൂടെയുണ്ടായിരുന്ന സഹഡോക്ടര്‍മാര്‍ മെഡിക്കല്‍ ട്രിബ്യൂണല്‍ മുന്‍പാകെ വ്യക്തമാക്കിയിരിക്കുന്നത്. 

ഡണ്‍ഡിയിലെ നയന്‍വെല്‍സ് ആശുപത്രിയില്‍ സേവനം നല്‍കവെയാണ് സിസേറിയന് പകരം സ്വാഭാവിക പ്രസവമാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്കിടെ കുഞ്ഞ് തലയില്ലാതെ ജനിച്ചത്. പിടിവലിക്കിടയില്‍ കുഞ്ഞിന്റെ ഉടലും തലയും വേര്‍പ്പെട്ട് പ്രസവ സമയത്ത് തന്നെ കുട്ടി മരിച്ചു. അമ്മയുടെ ശരീരത്തില്‍ നിന്നും പുറത്തുവരാതിരുന്ന തല സി സെക്ഷന്‍ നടത്തിയാണ് പുറത്തെടുത്തത്. സംഭവത്തില്‍ ട്രിബ്യൂണലില്‍ നടക്കുന്ന വിചാരണയില്‍ ഡോ. വൈഷ്ണവിയെ പൂര്‍ണ്ണമായും കൈയൊഴിയുന്ന നിലപാടാണ് സഹഡോക്ടര്‍മാര്‍ സ്വീകരിച്ചത്. 

ഒരു സി സെക്ഷന് വേണ്ടിയാണ് തങ്ങള്‍ തയ്യാറെടുക്കുന്നതെന്നാണ് ഈ ഡോക്ടര്‍മാര്‍ ധരിച്ചതെന്നാണ് അവകാശവാദം. ഡോ. വൈഷ്ണവി എന്ത് കൊണ്ടാണ് ഇത്തരത്തില്‍ നടപടി സ്വീകരിച്ചതെന്ന് ഇവര്‍ക്ക് മനസ്സിലായിരുന്നില്ല. പ്രസവം പരാജയപ്പെട്ടതോടെ ഞെട്ടലിലായ ഇവര്‍ക്ക് കുഞ്ഞ് മരിച്ചെന്ന് മന്ത്രിക്കാന്‍ മാത്രമാണ് സാധിച്ചതത്രേ. 25-ാം ആഴ്ചയില്‍ തന്നെ വെള്ളം പോയി തുടങ്ങിയ 30 വയസ്സുള്ള സ്ത്രീയോട് എന്നിട്ടും പുഷ് ചെയ്യാനാണ് ഡോ. വൈഷ്ണവി ഉപദേശിച്ചത്. സി സെക്ഷന്‍ ചെയ്യുമെന്ന് പ്രതീക്ഷിച്ചെങ്കിലും മറിച്ചാണ് ഡോ. വൈഷ്ണവി തീരുമാനിച്ചതെന്ന് മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ട്രിബ്യൂണല്‍ സര്‍വ്വീസ് മുന്‍പാകെ ഡോ. ഷ്മായില സിദ്ദിഖി മൊഴി നല്‍കി. 

കുഞ്ഞിനെ പുറത്തെത്തിക്കാന്‍ രണ്ട് തവണ സെര്‍വിക്‌സ് കട്ടി ചെയ്യാന്‍ ഡോക്ടര്‍ ശ്രമിച്ചിരുന്നു. എന്നിട്ടും കാര്യങ്ങള്‍ മറ്റൊരു രീതിയിലാണ് അവസാനിച്ചതെന്ന് ഡോ. സിദ്ദിഖി പറയുന്നു. കുഞ്ഞിന്റെ മരണത്തില്‍ കലാശിച്ച സംഭവത്തില്‍ ഡോ. വൈഷ്ണവി ലക്ഷ്മണ്‍ പുറത്താക്കല്‍ നടപടി നേരിടുകയാണ്. ഒപ്പം ഇവര്‍ക്ക് ശിക്ഷ ലഭിക്കാനുള്ള സാധ്യതയുമുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.