CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Minutes 43 Seconds Ago
Breaking Now

പാപ്പരാസി പണിയില്‍ നാണംകെട്ട മാര്‍ക്കിളിന് ഹൃദയാഘാതം; മകളെ ഇനിയും നാറ്റിക്കാനില്ലെന്ന് പറഞ്ഞ് തോമസ് മാര്‍ക്കിള്‍ രാജകീയ വിവാഹത്തില്‍ നിന്നും ഒഴിഞ്ഞു; പിതാവിന്റെ കാലുപിടിച്ച് ചടങ്ങില്‍ പങ്കെടുക്കാന്‍ അപേക്ഷിച്ച് മെഗാന്‍; കുഴഞ്ഞുമറിഞ്ഞ് വിവാഹച്ചടങ്ങുകള്‍

കെന്‍സിംഗ്ടണ്‍ കൊട്ടാരം ഇവരുടെ സ്വകാര്യത മാനിക്കണമെന്ന് ആവശ്യപ്പെട്ട് പത്രക്കുറിപ്പ് ഇറക്കി.

പാപ്പരാസികളുടെ വലയില്‍ വീണ മെഗാന്‍ മാര്‍ക്കിളിന്റെ പിതാവിന് ഹൃദയാഘാതം നേരിട്ടതായി റിപ്പോര്‍ട്ട്. ഇതുമൂലം വിവാഹ ചടങ്ങുകളില്‍ അദ്ദേഹം പങ്കെടുക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ നാണക്കേട് ഒഴിവാ്ക്കാന്‍ വിട്ടുനില്‍ക്കുന്നതാണെന്നാണ് വിവരം.

ഒരിക്കല്‍ പോലും രാജകുടുംബത്തില്‍ ഇത്രയേറെ ബുദ്ധിമുട്ടേറിയ ഒരു രാജകീയ വിവാഹം നടന്നുകാണില്ല. രണ്ടാം കെട്ടുകാരിയെ ഔദ്യോഗികമായി പള്ളിയില്‍ വെച്ച് കെട്ടാന്‍ വരെയുള്ള സൗകര്യമൊരുക്കി മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയപ്പോള്‍ പെണ്ണിന്റെ കുടുംബക്കാരാണ് പ്രതിസന്ധി സൃഷ്ടിച്ചത്. കല്ല്യാണം വിളിച്ചില്ലെന്ന് പറഞ്ഞ് അര്‍ദ്ധസഹോദരങ്ങള്‍ അസഭ്യവര്‍ഷവും, ശകാരവും വരെ നടത്തിയിട്ടും കുലുങ്ങാതിരുന്ന മെഗാന്‍ മാര്‍ക്കിളും, വരന്‍ ഹാരി രാജകുമാരനും സ്വന്തം പിതാവ് കാണിച്ച നാണക്കേടില്‍ പെട്ടുപോയി. പാപ്പരാസികള്‍ക്കൊപ്പം ചേര്‍ന്ന് വ്യാജ ഫോട്ടോയെടുക്കാന്‍ തോമസ് മാര്‍ക്കിളും രംഗത്തിറങ്ങിയെന്ന് വ്യക്തമായതോടെയാണ് നാറ്റക്കേസായത്. 

മകളെ നാണക്കേടിലേക്ക് തള്ളിവിട്ടെന്ന് വ്യക്തമായതോടെ പിതാവ് തോമസ് മാര്‍ക്കിള്‍ മാപ്പ് പറയാന്‍ പോലും തയ്യാറായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മെഗാനെ കൂടുതല്‍ നാറ്റിക്കേണ്ടെന്ന ചിന്തയോടെ പിതാവ് വിവാഹ ചടങ്ങുകളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ തീരുമാനം വധുവിനെ കൂടുതല്‍ ദുഃഖത്തിലേക്ക് തള്ളവിട്ടെന്നാണ് ഇവരുമായി അടുപ്പമുള്ളവര്‍ നല്‍കുന്ന സൂചന. പിതാവിന് വീഴ്ച സംഭവിച്ചെങ്കിലും ഇദ്ദേഹത്തിനൊപ്പം നില്‍ക്കുകയാണ് മെഗാന്‍. എല്ലാം മാറ്റിവെച്ച് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തണമെന്ന് ഇവര്‍ അപേക്ഷിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

പിതാവ് ചടങ്ങിനെത്തില്ലെന്ന തീരുമാനം മെഗാനെ ഞെട്ടിച്ചിരിക്കുകയാണ്. 'സുപ്രധാനമായ നിമിഷത്തില്‍ പിതാവ് കൂടെ വേണമെന്നാണ് അവരുടെ ആഗ്രഹം. തോമസ് മാര്‍ക്കിളിന് കുറച്ച് സമാധാനം നല്‍കാനാണ് മെഗാനും, ഹാരിയും ആവശ്യപ്പെടുന്നത്. അദ്ദേഹം വലിയ സമ്മര്‍ദം അനുഭവിച്ച് വരികയാണ്. ഇത് അപകടകരമായ സാഹചര്യമാണെന്ന് ഇവര്‍ കരുതുന്നു', സുഹൃത്ത് വെളിപ്പെടുത്തി. ഹാരി സ്വയം കുറ്റം ഏറ്റെടുക്കുകയാണ്. താന്‍ കാരണമാണ് ഈ പ്രശ്‌നങ്ങളെന്നാണ് രാജകുമാരന്‍ കരുതുന്നത്. താനുമായി ബന്ധപ്പെട്ടതോടെയാണ് മെഗാന്റെ കുടുംബത്തിന് ഈ അവസ്ഥ നേരിടേണ്ടി വന്നതെന്നാണ് ഹാരി അഭിപ്രായപ്പെടുന്നത്. 

ഇതോടെ കെന്‍സിംഗ്ടണ്‍ കൊട്ടാരം ഇവരുടെ സ്വകാര്യത മാനിക്കണമെന്ന് ആവശ്യപ്പെട്ട് പത്രക്കുറിപ്പ് ഇറക്കി. കൂടുതല്‍ നാണക്കേട് ഒഴിവാക്കാന്‍ യുകെയിലേക്ക് യാത്ര തിരിക്കേണ്ടെന്നാണ് തോമസ് മാര്‍ക്കിളിന്റെ തീരുമാനം. ഇതില്‍ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. 




കൂടുതല്‍വാര്‍ത്തകള്‍.