CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Minutes 45 Seconds Ago
Breaking Now

രാജകീയ വിവാഹത്തിനായി ഒരുങ്ങി വിന്‍ഡ്‌സര്‍; ആരാധകര്‍ തെരുവില്‍ സ്ഥാനം പിടിച്ച് തുടങ്ങി; സുരക്ഷ വര്‍ദ്ധിപ്പിച്ച് പോലീസ്; ബെര്‍ക്ഷയര്‍ ആഘോഷത്തില്‍

36-കാരി മെഗാനും, 33-കാരന്‍ ഹാരിയും 600 അതിഥികളെയാണ് വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നത്

രാജകീയ വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങളൊക്കെ അങ്ങിനെ നടക്കും. മെഗാന്‍ മാര്‍ക്കിളും, ഹാരി രാജകുമാരനും കൈകോര്‍ക്കുന്ന നിമിഷത്തില്‍ പങ്കുചേരാനായി ബെര്‍ക്ഷയര്‍ പട്ടണം ഒരുക്കത്തിലാണ്. വിന്‍ഡ്‌സറില്‍ ശനിയാഴ്ച നടക്കുന്ന ആഘോഷത്തില്‍ പങ്കുചേരാന്‍ ആരാധകര്‍ ഇവിടേക്ക് ഒഴുകിയെത്തി തുടങ്ങി. രാജകീയ നവവധൂവരന്‍മാര്‍ കടന്നുപോകുമ്പോള്‍ നല്ല രീതിയില്‍ കാണാവുന്ന സ്ഥലങ്ങളില്‍ ജനങ്ങള്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു.

യൂണിയന്‍ പതാകകളും, ചിത്രങ്ങളുമായി ആരാധകര്‍ ഒത്തുചേരുമ്പോള്‍ ഈ ആവേശം ചൂടാറാതെ ലോകത്തിന് മുന്നില്‍ വിളമ്പാന്‍ ചാനലുകളും പോരാട്ടത്തിലാണ്. ഇതിനിടെ സുരക്ഷ വര്‍ദ്ധിപ്പിച്ച് പോലീസും രംഗത്തിറങ്ങി. ശനിയാഴ്ച വിവാഹം നടക്കുമ്പോള്‍ ഇഴകീറിയുള്ള സുരക്ഷയാണ് പോലീസിന്റെ ഉദ്ദേശം. ഇതിന്റെ ഭാഗമായി മാലിന്യങ്ങളിലും, ഓടകളിലും വരെ പരിശോധന നടത്തുന്നുണ്ട്. സ്‌നിഫര്‍ ഡോഗുകളും സേവനത്തിലുണ്ട്. 

മെഗാനും, ഹാരിയും കൈകോര്‍ക്കുമ്പോള്‍ ഈ നിമിഷത്തിന് സാക്ഷിയാകാന്‍ പതിനായിരങ്ങള്‍ എത്തുമെന്നാണ് പ്രതീക്ഷ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ടൂറിസ്റ്റുകളും ദിനംപ്രതി ഇവിടെ ട്രെയിനിറങ്ങുന്നു. വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന കാഴ്ചക്കാര്‍ വെളുപ്പിന് 4 മണിയോടെ ഇവിടേയ്ക്ക് യാത്ര ആരംഭിക്കണമെന്നാണ് നിര്‍ദ്ദേശം. ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള ഉപയോഗിച്ചാണ് പോലീസ് കര്‍ശനമായ നിരീക്ഷണം നടത്തുന്നത്. 

36-കാരി മെഗാനും, 33-കാരന്‍ ഹാരിയും 600 അതിഥികളെയാണ് വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നത്. സെന്റ് ജോര്‍ജ്ജ് ചാപ്പലാണ് വിവാഹവേദി. വിവാഹത്തിന് ശേഷം രാജ്ഞിയുടെ ചരിത്രമുറങ്ങുന്ന കുതിരവണ്ടിയില്‍ ഇവര്‍ പട്ടണം ചുറ്റും. മഴ പെയ്യാനുള്ള സാഹചര്യങ്ങളും നിലനില്‍ക്കുന്നുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.