CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 59 Seconds Ago
Breaking Now

മക്കള്‍ക്കൊപ്പം ജീവിക്കാന്‍ നാട്ടില്‍ നിന്നെത്തിയതിന്റെ മൂന്നാം ദിവസം ആശുപത്രിയിലായി ; ഒരു മാസം തികയും മുമ്പ് മരണം ; ബെക്‌സിലില്‍ യുകെ മലയാളികളുടെ അമ്മ നിര്യാതയായി

യുകെയിലെത്തി മൂന്നാം ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്ന വത്സമ്മ ഇന്നലെ മരണത്തിന് കീഴടങ്ങി.

കോട്ടയം പാലാ പിഴക് കീരംപള്ളി വല്‍സമ്മ സേവ്യര്‍ ഏപ്രില്‍ 28ന് യുകെയിലേക്ക് എത്തിയത്. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ഒറ്റപ്പെട്ട് ജീവിതം തുടങ്ങിയതോടെ ഇനിയുള്ള കാലം മക്കള്‍ക്കൊപ്പം യുകെയില്‍ കഴിയാന്‍ വല്‍സമ്മ തീരുമാനിച്ചത്.യുകെയിലെത്തി മൂന്നാം ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്ന വത്സമ്മ ഇന്നലെ മരണത്തിന് കീഴടങ്ങി.

ബെക്‌സ് ഹീല്‍ ഓണ്‍ സീ ഹേസ്റ്റിംഗ്‌സിലെ സോണി ജോര്‍ജ്ജിന്റെയും ഷെഫീല്‍ഡിലെ സഞ്ജു സാം എന്നിവരുടെ മാതാവ് ആയിരുന്നു വത്സമ്മ സേവ്യര്‍. ന്യുമോണിയ ബാധിച്ച് ഇന്നലെ വൈകീട്ട് 5.50 ഓടെ ഹേസ്റ്റിംഗ്‌സിലെ കണ്‍ക്വസ്റ്റ് ആശുപത്രിയില്‍വച്ചായിരുന്നു മരണം. 68 വയസ്സായിരുന്നു പ്രായം.

ഏപ്രില്‍ 28 നാണ് രണ്ടുമക്കള്‍ക്കും ഒപ്പം താമസിക്കാനായി വില്‍സ്സമ്മ യുകെയിലെത്തിയത്. എത്തി മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ആരംഭിച്ചിരുന്നു. കാലാവസ്ഥ പ്രശ്‌നമായതിനാലാണ് എന്നാണ് ആദ്യം കരുതിയത്. ക്ഷീണം കലശലായതോടെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ച് രക്തം പരിശോധിച്ചപ്പോഴാണ് ഷുഗര്‍ ലവല്‍ കൂടുതലാണെനനറിഞ്ഞത്. ഈ മാസം ആറിന് ഹേസ്റ്റിംഗ്‌സിലെ കണ്‍ക്വസ്റ്റ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ഇവിടെ നടത്തിയ പരിശോധനയില്‍ ന്യുമോണിയയാണെന്ന് തിരിച്ചറിഞ്ഞു. ഇതിനിടെ കിഡ്‌നി പ്രവര്‍ത്തനം തകരാറിലാകുകയും മരുന്നുകളോട് പ്രതികരിക്കാത്ത സ്ഥിതിയുമുണ്ടായി. ഇതിനിടെയാണ് ശ്വാസതടസ്സം കൂടി മരണം സംഭവിച്ചത്.

കോട്ടയം പാലാ പിഴക്കിലെ കീരംപള്ളി കുടുംബാംഗമാണ് വത്സമ്മ. മൂന്നു കൊല്ലം മുമ്പാണ് വത്സമ്മയുടെ ഭര്‍ത്താവ് മരിച്ചത്. കിഡ്‌നി രോഗം മൂലം ആഴ്ചയില്‍ മൂന്നു ഡയാലിസസ് വീതം നടക്കവേയായിരുന്നു മരണം.

രണ്ടു മക്കളും കുടുംബ സമേതമാണ് യുകെയില്‍ താമസം. മൃതദേഹം നാട്ടില്‍ എത്തിക്കാനാണ് തീരുമാനം.




കൂടുതല്‍വാര്‍ത്തകള്‍.