CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 37 Minutes 34 Seconds Ago
Breaking Now

നഴ്‌സുമാരെ സിസ്‌റ്റേഴ്‌സ് എന്നു വിളിക്കല്ലേ!!! ഇത് പേടിച്ച് പുരുഷന്‍മാര്‍ നഴ്‌സിംഗ് പ്രൊഫഷണില്‍ നിന്നും രക്ഷപ്പെടുന്നതായി ആര്‍സിഎന്‍ ആരോപണം

യുകെയിലെ 690,000 രജിസ്റ്റേര്‍ഡ് നഴ്‌സുമാരില്‍ കേവലം 74,580 പേര്‍ മാത്രമാണ് പുരുഷ നഴ്‌സുമാര്‍

നഴ്‌സിംഗ് പ്രൊഫഷണില്‍ ജോലി ചെയ്യുന്നവരെ സിസ്‌റ്റേഴ്‌സ്, മെട്രണ്‍സ് എന്നിങ്ങനെയെല്ലാം അഭിസംബോധന ചെയ്യുന്നത് പതിവാണ്. എന്നാല്‍ ഈ പ്രൊഫഷണിലുള്ള പുരുഷന്‍മാരെ കാണാതെ പോകുന്നത് കൊണ്ടാണ് ഇത്തരം അഭിസംബോധന ചെയ്യുന്നതെന്നാണ് കണ്ടെത്തല്‍. അതുകൊണ്ട് തന്നെ നഴ്‌സുമാരെ സിസ്‌റ്റേഴ്‌സ്, മേട്രണ്‍ എന്നിങ്ങനെ വിളിക്കുന്നത് നിര്‍ത്തിക്കൊള്ളാനാണ് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ആവശ്യപ്പെടുന്നത്.

സ്ത്രീകള്‍ മാത്രം നഴ്‌സിംഗ് പ്രൊഫഷനില്‍ നിന്നിരുന്ന കാലം കടന്നുപോയെന്നും ആര്‍സിഎന്‍ ചീഫ് എക്‌സിക്യൂട്ടീവ് ജാനറ്റ് ഡേവിസ് ഓര്‍മ്മിപ്പിക്കുന്നു. അതുകൊണ്ട് തന്നെ നഴ്‌സിംഗില്‍ ഉപയോഗിക്കുന്ന പല ഭാഷകളും കാലഹരണപ്പെട്ടതാണ്. എന്‍എച്ച്എസിന് കൂടുതല്‍ മെയില്‍ നഴ്‌സുമാരെ വേണമെന്നിരിക്കെ ഇവരെ ഈ കരിയറില്‍ നിന്നും നിരുത്സാഹപ്പെടുത്തുന്ന കാഴ്ചയാണ് കാണുന്നത്.

ഫാന്‍സി ഡ്രസില്‍ നഴ്‌സിംഗ് വിഭാഗം കൂടി ഉള്‍പ്പെടുത്തി ആണ്‍-പെണ്‍ വ്യത്യാസമില്ലെന്ന് ബോധ്യപ്പെടുത്തണമെന്നും ഡേവിസ് ആവശ്യപ്പെടുന്നു. എന്നാല്‍ പുരുഷന്‍മാരെ പ്രൊഫഷണിലേക്ക് കൂടുതലായി ആകര്‍ഷിക്കാനുള്ള പ്രചരണങ്ങളെ ആര്‍സിഎന്‍ വാര്‍ഷിക കോണ്‍ഗ്രസ് പിന്തുണച്ചില്ല.

യുകെയിലെ 690,000 രജിസ്റ്റേര്‍ഡ് നഴ്‌സുമാരില്‍ കേവലം 74,580 പേര്‍ മാത്രമാണ് പുരുഷ നഴ്‌സുമാര്‍. ഇംഗ്ലണ്ടിലെ ചില ഹോസ്പിറ്റലുകള്‍ നിലവില്‍ സിസ്റ്റര്‍ പദം നിരോധിച്ചിട്ടുണ്ട്. എന്‍എച്ച്എസ് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനും നിലനിര്‍ത്താനും ബുദ്ധിമുട്ടുന്നതാണ് സാഹചര്യം.




കൂടുതല്‍വാര്‍ത്തകള്‍.