CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 36 Minutes 41 Seconds Ago
Breaking Now

കര്‍ണ്ണാടക ട്രെന്‍ഡില്‍ കോണ്‍ഗ്രസിന് ഞെട്ടല്‍; ബിജെപി ആഘോഷം തുടങ്ങി; മോദിയുടെ ചിറകിലേറി കേവലഭൂരിപക്ഷത്തിലേക്കെന്ന് സൂചന

224 സീറ്റുകളിലാണ് കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ് അരങ്ങേറുന്നത്

എന്തൊക്കെ സംഭവിച്ചാലും സൗത്ത് ഇന്ത്യയില്‍ ബിജെപിയെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ കോണ്‍ഗ്രസിന് കര്‍ണ്ണാടകയില്‍ ഷോക്ക് ട്രീറ്റ്‌മെന്റ്. വോട്ടണ്ണല്‍ ആരംഭിച്ചപ്പോള്‍ ട്രെന്‍ഡുകള്‍ ബിജെപിക്ക് അനുകൂലമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിറകിലേറി ബിജെപി ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നതായാണ് വിവരം. കോണ്‍ഗ്രസിന് അനിവാര്യമായ വിജയം അകന്നുപോകുന്നതായും വ്യക്തമാകുന്നു.

112 സീറ്റുകളിലാണ് ബിജെപി വിജയിക്കുകയോ, മുന്നില്‍ നില്‍ക്കുകയോ ചെയ്യുന്നതെന്നാണ് ഇതുവരെയുള്ള വിവരം. 224 സീറ്റുകളിലാണ് കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ് അരങ്ങേറുന്നത്. പ്രാദേശിക പാര്‍ട്ടികളുമായി സഹകരിക്കാതെ തന്നെ ബിജെപി ഭരണം പിടിക്കാനുള്ള ഭൂരിപക്ഷം നേടുമെന്നാണ് വ്യക്തമാകുന്നത്.

ഇന്ന് വൈകുന്നേരം തന്നെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബിഎസ് യെദ്യൂരപ്പ കേന്ദ്ര നേതാക്കളെ സന്ദര്‍ശിക്കാനായി ദില്ലിയില്‍ എത്തുമെന്നാണ് ബിജെപി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. പ്രീ പോള്‍ സര്‍വ്വെകള്‍ കോണ്‍ഗ്രസിന് അനുകൂലമായിരുന്നിടത്താണ് ജനങ്ങള്‍ ബിജെപിയ്‌ക്കൊപ്പം നിന്നത്.

കൂടാതെ കിംഗ് മേക്കറാകുമെന്ന് കരുതിയ ദേവഗൗഡയുടെ ജനതാദള്‍ സെക്കുലര്‍ 40 സീറ്റുകളിലാണ് മുന്നിലുള്ളത്. കര്‍ണ്ണാടക തെരഞ്ഞെടുപ്പ് ഫലം ജനങ്ങളുടെ ശക്തമായ തീരുമാനം കാണിക്കുന്നതാണ് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് പ്രതികരിച്ചു.

മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ് എന്നിവിടങ്ങില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി എതിരിടാന്‍ ഒരുങ്ങുന്നു കോണ്‍ഗ്രസിന് ഈ നിരാശ സമ്മാനിക്കും.




കൂടുതല്‍വാര്‍ത്തകള്‍.