CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Minutes 11 Seconds Ago
Breaking Now

ഈ പണി എനിക്ക് പറ്റില്ല; മകളുടെ കൈപിടിച്ച് കെട്ടിക്കാനുള്ള അവകാശം മെഗാന്റെ പിതാവ് അമ്മയ്ക്ക് കൈമാറി

അവസാന നിമിഷത്തില്‍ വന്നുചേര്‍ന്ന കുഴപ്പങ്ങളുടെ ഉത്തരവാദിത്വം ഹാരി രാജകുമാരന്‍ ഏറ്റെടുത്തിട്ടുണ്ട്.

ഹാരി രാജകുമാരനുമായുള്ള വിവാഹദിനത്തില്‍ മെഗാന്‍ മാര്‍ക്കിളിനെ കൈപിടിച്ച് കൊണ്ടുപോകാനുള്ള ചുമതല അമ്മയ്ക്ക് കൈമാറി തോമസ് മാര്‍ക്കിള്‍. മുന്‍ ഭാര്യ ഡോറിയ റാഗ്ലാന്‍ഡ് മകളെ കൈപിടിച്ച് ശനിയാഴ്ച വിന്‍ഡ്‌സര്‍ കാസിലില്‍ എത്താനാണ് തോമസ് മാര്‍ക്കിള്‍ പിന്തുണ അറിയിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച പാപ്പരാസി ചിത്രങ്ങള്‍ തട്ടിക്കൂട്ടാണെന്ന് വ്യക്തമായതോടെയാണ് ഇദ്ദേഹം ചടങ്ങില്‍ നിന്നും പിന്‍മാറിയത്.

നെഞ്ചുവേദനയെത്തുടര്‍ന്നാണ് താന്‍ മെഗാന്‍-ഹാരി വിവാഹത്തിന് എത്താതിരിക്കുന്നതെന്നാണ് തോമസ് മാര്‍ക്കിള്‍ രാജകുടുംബത്തെ അറിയിച്ചിട്ടുള്ളത്. തുടര്‍ചികിത്സകള്‍ക്കായി ആശുപത്രിയിലേക്ക് പോകുകയാണെന്നാണ് ഇദ്ദേഹം പറയുന്നത്. ലോകം കാത്തിരിക്കുന്ന വിവാഹത്തില്‍ നിന്നും പിന്‍മാറിക്കൊണ്ടാണ് തോമസ് മാര്‍ക്കിള്‍ ഞെട്ടിച്ചിരിക്കുന്നത്.

73-കാരന്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് ചടങ്ങിനെത്തില്ലെന്നാണ് അവകാശവാദം. എന്നാല്‍ പാപ്പരാസികളുമായി ഒത്തുചേര്‍ന്ന് ചിത്രങ്ങളെടുത്തതിന്റെ നാണക്കേടിലാണ് യുകെ യാത്ര തോമസ് മാര്‍ക്കിള്‍ റദ്ദാക്കിയതെന്നാണ് കരുതുന്നത്. അവസാന നിമിഷത്തില്‍ വന്നുചേര്‍ന്ന കുഴപ്പങ്ങളുടെ ഉത്തരവാദിത്വം ഹാരി രാജകുമാരന്‍ ഏറ്റെടുത്തിട്ടുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.