CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 22 Seconds Ago
Breaking Now

രാജകീയ വിവാഹവും, ഫുട്‌ബോളും അടിച്ച് പൊളിക്കണ്ടേ; പബ്ബുകള്‍ ശനിയാഴ്ച രാവിലെ 7 മണിക്ക് വാതില്‍ തുറക്കും; ഈ ആഴ്ച പ്രതീക്ഷിക്കുന്നത് 100 മില്ല്യണ്‍ പൗണ്ട് കച്ചവടം

ഓസ്‌ട്രേലിയയും, അമേരിക്കയും പോലുള്ള രാജ്യങ്ങളില്‍ നിന്ന് പോലും ആളുകള്‍ എത്തുന്നുണ്ട്

രാജകൊട്ടാരത്തില്‍ ഒരു വിവാഹം നടക്കുകയാണ്. അതേ ദിവസം എഫ്എ കപ്പ് ഫൈനലും. രാജ്യം ആഘോഷത്തിലേക്ക് വീഴാന്‍ ഇതില്‍ കൂടുതല്‍ എന്ത് കാര്യം വേണം! ഹാരി-മെഗാന്‍ വിവാഹവും, ഫുട്‌ബോള്‍ ഫൈനലും ചേരുമ്പോള്‍ ബ്രിട്ടനില്‍ കച്ചവടം പൊടിപൊടിക്കുമെന്നാണ് പ്രതീക്ഷ. ഈ വീക്കെന്‍ഡില്‍ 100 മില്ല്യണ്‍ പൗണ്ടിന്റെ ബിസിനസ്സ് നടക്കുമെന്നാണ് കണക്ക്.

രാജകീയ വിവാഹവും, ഫുട്‌ബോളും പ്രമാണിച്ച് പബ്ബുകള്‍ ശനിയാഴ്ച രാവിലെ 7 മണി മുതല്‍ വാതിലുകള്‍ തുറക്കും. ദിവസം മുഴുവന്‍ പബ്ബില്‍ ആളുകള്‍ നിറഞ്ഞ് കവിയുമെന്നാണ് പ്രതീക്ഷയെന്ന് സ്റ്റാര്‍ പബ്ബ്‌സ് & ബാര്‍ അറിയിച്ചു. രാജകീയ വിവാഹങ്ങളും, സ്‌പോര്‍ട്‌സ് ഈവന്റുകളും പോലുള്ള ദേശീയ ആഘോഷങ്ങളില്‍ പബ്ബുകള്‍ പ്രധാന കേന്ദ്രമായി മാറും.

ഓസ്‌ട്രേലിയയും, അമേരിക്കയും പോലുള്ള രാജ്യങ്ങളില്‍ നിന്ന് പോലും ആളുകള്‍ എത്തുന്നുണ്ട്. വില്ല്യം രാജകുമാരനും അനുജന്റെ വിവാഹ ദിനം തിരക്കേറിയതായി മാറും. ഹാരിയുടെ ബെസ്റ്റ് മാന്‍ ആണെന്നതിന് പുറമെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി പോരാട്ടത്തിലെ വിജയികള്‍ക്ക് ട്രോഫി നല്‍കാനും വില്ല്യം എത്തുമെന്നാണ് കരുതുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.