CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 44 Minutes 29 Seconds Ago
Breaking Now

തോല്‍ക്കില്ലെന്ന് കോണ്‍ഗ്രസ്, തലയെണ്ണുമ്പോള്‍ കാണാമെന്ന് യെദ്യൂരപ്പ; ഗവര്‍ണ്ണര്‍ വാല വലയെറിയുന്നത് 3 വഴിക്ക്!

ഗുജറാത്തില്‍ 2002ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്ക് വേണ്ടി രാജ്‌കോട്ട് II സീറ്റ് ഒഴിഞ്ഞ് നല്‍കിയ വ്യക്തിയാണ് ഗവര്‍ണര്‍

കര്‍ണ്ണാടകയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശം ഉന്നയിച്ച് കോണ്‍ഗ്രസും, ബിജെപിയും രംഗത്ത്. രാജ്ഭവനാണ് ഇപ്പോള്‍ ശ്രദ്ധാകേന്ദ്രമാകുന്നത്. ഗവര്‍ണര്‍ വാജുഭായി വാലയുടെ തീരുമാനമാണ് ഇനി അടുത്ത നീക്കങ്ങള്‍ക്ക് ശക്തി പകരുക.

മൂന്ന് ഓപ്ഷനുകളാണ് ഗവര്‍ണര്‍ക്ക് മുന്നിലുള്ളത്:

ഒന്ന് ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാം. ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബിഎസ് യെദ്യൂരപ്പ അവകാശവാദം ഉന്നയിച്ച സാഹചര്യത്തില്‍ ഗവര്‍ണര്‍ക്ക് ഇത് അനുവദിക്കാം.

രണ്ട്, കോണ്‍ഗ്രസ് പിന്തുണയുള്ള ജനതാദള്‍ സെക്കുലര്‍ നേതാവ് എച്ച്ഡി കുമാരസ്വാമിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ രംഗത്തെത്താം. കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചും കഴിഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യവുമായി സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ക്ക് ഇവരോട് ആവശ്യപ്പെടാം.

മൂന്നാമത്തെ ഓപ്ഷന്‍ ഗവര്‍ണര്‍ക്ക് അന്തിമതീരുമാനം വൈകിപ്പിക്കാം എന്നതാണ്. ആര്‍ആര്‍ നഗറിലും, ജയനഗറിലും മാറ്റിവെച്ച തെരഞ്ഞെടുപ്പ് നടത്തി ഫലം വന്ന ശേഷം സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് തീരുമാനിക്കാനും ഗവര്‍ണര്‍ക്ക് സാധിക്കും.

ഗുജറാത്തില്‍ 2002ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്ക് വേണ്ടി രാജ്‌കോട്ട് II സീറ്റ് ഒഴിഞ്ഞ് നല്‍കിയ വ്യക്തിയാണ് ഗവര്‍ണര്‍ വാല.




കൂടുതല്‍വാര്‍ത്തകള്‍.