CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Minutes 31 Seconds Ago
Breaking Now

2017ല്‍ ഗോവയെ കുറ്റം പറഞ്ഞ രാഹുല്‍ ഇനി കര്‍ണാടക കാര്യത്തില്‍ എന്ത് ന്യായീകരണം പറയും

രണ്ട് ചെറുപാര്‍ട്ടികളുടെയും, സ്വതന്ത്രന്‍മാരുടെയും സഹായത്തോടെയാണ് ഗോവയില്‍ ബിജെപി ഭൂരിപക്ഷവും അധികാരവും സ്വന്തമാക്കിയത്

2017 മാര്‍ച്ചില്‍ കോണ്‍ഗ്രസും, ബിജെപിയും തമ്മിലുള്ള പോര്‍മുഖം പുതിയ തലത്തിലേക്ക് ഉയര്‍ത്തിയത് ഗോവ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു. 40 അംഗ നിയമസഭയിലേക്ക് കോണ്‍ഗ്രസ് 17 സീറ്റ് നേടിയിട്ടും 13 അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന ബിജെപി അവിടെ അധികാരം പിടിച്ചതാണ് കുഴപ്പമായത്.

രണ്ട് ചെറുപാര്‍ട്ടികളുടെയും, സ്വതന്ത്രന്‍മാരുടെയും സഹായത്തോടെയാണ് ഗോവയില്‍ ബിജെപി ഭൂരിപക്ഷവും അധികാരവും  സ്വന്തമാക്കിയത്. ഇത് തന്നെ മണിപ്പൂരിലും ആവര്‍ത്തിച്ചതോടെ ജനവിധി ബിജെപി പണമെറിഞ്ഞ് കവര്‍ച്ച ചെയ്‌തെന്നായിരുന്നു രാഹുല്‍ ഗാന്ധി രോഷാകുലനായത്.

എന്നാല്‍ ഇതേ റോഡിലൂടെയാണ് കോണ്‍ഗ്രസ് കര്‍ണ്ണാടകയില്‍ യാത്ര ചെയ്യുന്നത്. ബിജെപിയെ കുറ്റം പറഞ്ഞ രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടി ജനതാദളിനൊപ്പം ചേര്‍ന്നാണ് ഏറ്റവും വലിയ ഒറ്റകക്ഷി ആകാതിരുന്നിട്ടും അധികാരം പിടിക്കാന്‍ ഒരുങ്ങുന്നത്.

ജനതാദള്‍ എസിന് നല്‍കിയ മുഖ്യമന്ത്രി ഓഫര്‍ അവര്‍ സ്വീകരിച്ചതോടെ കോണ്‍ഗ്രസ്, ജെഡിഎസ് സഖ്യം യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.