CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 11 Minutes 26 Seconds Ago
Breaking Now

കര്‍ണാടകയിലെ വിജയം ബിജെപി ഇന്ത്യക്കാരുടെ പാര്‍ട്ടിയാണെന്ന് തെളിയിച്ചു ; മോദി

''ബിജെപി ഹിന്ദി സംസാരിക്കുന്നവരുടെ മാത്രം പാര്‍ട്ടിയാണെന്നാണ് കര്‍ണാടകയില്‍ ഉള്‍പ്പെടെ മുമ്പ് നിലനിന്നിരുന്നത്''

കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് വിജയം ബിജെപി ഇന്ത്യയുടെ പാര്‍ട്ടിയാണെന്ന് തെളിയിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാലങ്ങളോളം ജനങ്ങള്‍ വിചാരിച്ചിരുന്നത് ബിജെപി ഉത്തരേന്ത്യന്‍ പാര്‍ട്ടിയാണെന്നാണ്. എന്നാല്‍ ഇന്ന് കര്‍ണാടകയിലെ ജനങ്ങള്‍ ബിജെപി ഇന്ത്യന്‍ പാര്‍ട്ടിയാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി ഹിന്ദി സംസാരിക്കുന്നവരുടെ മാത്രം പാര്‍ട്ടിയാണെന്നാണ് കര്‍ണാടകയില്‍ ഉള്‍പ്പെടെ മുമ്പ് നിലനിന്നിരുന്നത്. എന്നാല്‍ മഹാരാഷ്ട്ര , ഗോവ, ഗുജറാത്ത് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ എല്ലാം പാര്‍ട്ടിയ്ക്ക് ജയിക്കാനായി. ഇവിടുള്ളവരൊന്നും ഹിന്ദി സംസാരിക്കുന്നവരല്ല. കര്‍ണാടകയിലുള്ളവര്‍ തനിക്ക് തന്ന സ്‌നേഹം വിലമതിക്കാനാകാത്തതാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് അവരുടെ സ്വാര്‍ത്ഥ അജന്‍ഡകളില്‍ ഉറച്ചു നിന്ന് രാജ്യത്തെ ദ്രോഹിക്കുമെന്ന് ഉറപ്പാണ്. ബിജെപി വിജയത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുന്നത് തുടര്‍ന്ന് കൊണ്ടേയിരിക്കും, മോദി വ്യക്തമാക്കി .




കൂടുതല്‍വാര്‍ത്തകള്‍.