CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 11 Minutes 19 Seconds Ago
Breaking Now

തരൂരും സുനന്ദ പുഷ്‌കറും തമ്മിലുള്ള ഭിന്നത തെളിയിക്കാന്‍ പോലീസ് സമര്‍പ്പിച്ചത് മനശാസ്ത്ര അവലോകന റിപ്പോര്‍ട്ട്

തരൂര്‍ എംപിയുടേയും അവരുടെ വീട്ടിലെ ജോലിക്കാരുടേയും ഉള്‍പ്പെടെ അഞ്ചു പേരുടെ മനശാസ്ത്ര അവലോകന റിപ്പോര്‍ട്ടുകളാണ് പോലീസ് ശേഖരിച്ചത്

മരിക്കുന്നതിന് മുമ്പ് സുനന്ദ പുഷ്‌കറിന് ഭര്‍ത്താവ് ശശി തരൂരുമായി ഭിന്നതയുണ്ടായിരുന്നുവെന്ന് തെളിയിക്കാന്‍ ഡല്‍ഹി പോലീസ് ഉപയോഗിച്ചത് മനശാസ്ത്ര അവലോകന റിപ്പോര്‍ട്ട്. തരൂര്‍ എംപിയുടേയും അവരുടെ വീട്ടിലെ ജോലിക്കാരുടേയും ഉള്‍പ്പെടെ അഞ്ചു പേരുടെ മനശാസ്ത്ര അവലോകന റിപ്പോര്‍ട്ടുകളാണ് പോലീസ് ശേഖരിച്ചത്. ഇവടുടെ വിശദാംശങ്ങള്‍ ഡല്‍ഹി കോടതിയില്‍ തിങ്കളാഴ്ച സമര്‍പ്പിച്ച കുറ്റപത്രത്തിലും വ്യക്തമാക്കി.

വിഷാദ രോഗത്തിനുള്ള അപ്രാക്‌സ് ഗുളിക അമിതമായി ഉള്ളില്‍ ചെന്നതാണ് സുനന്ദ മരിച്ചതെന്ന് വ്യക്തമാക്കുന്ന എയിംസ് ആശുപത്രിയുടെ റിപ്പോര്‍ട്ടും ഇതോടൊപ്പം നല്‍കി. ഇരുവരും തമ്മിലുള്ള ഇടര്‍ച്ചയാണ് ഈ മരുന്നു കഴിക്കാന്‍ സുനന്ദയെ പ്രേരിപ്പിച്ചതെന്ന് സമര്‍ഥിക്കാനാണ് പോലീസ് ശ്രമിച്ചത്.

മനശാസ്ത്ര അവലോകന റിപ്പോര്‍ട്ട് കോടതി തെളിവായി സ്വീകരിക്കില്ലെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, വൈദ്യ പരിശോധനാ റിപ്പോര്‍ട്ട്, സാക്ഷി മൊഴികള്‍, ഫോണ്‍ മെസേജുകള്‍ എന്നിവയെ ഇതു പിന്താങ്ങുമെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

എന്നാല്‍ കുറ്റപത്രത്തെ അസംബന്ധമെന്നാണ് തരൂര്‍ വിശേഷിപ്പിച്ചത്. ഇതിനെ ശക്തമായി കോടതിയില്‍ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. സുനന്ദപുഷ്‌കറിനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചെന്നാണ് തരൂരിനെതിരായ കുറ്റം.




കൂടുതല്‍വാര്‍ത്തകള്‍.