CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 36 Minutes 23 Seconds Ago
Breaking Now

സൂര്യയുടെ വില്ലനായി മോഹന്‍ലാല്‍

കെ വി ആനന്ദ് ഒരുക്കുന്ന ചിത്രത്തില്‍ സൂര്യയുടെ വില്ലനായാണ് മോഹന്‍ലാലെത്തുകയെന്ന റിപ്പോര്‍ട്ട് ഇരു താരങ്ങളുടേയും ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. ഇതേ വരെ കണ്ടിട്ടില്ലാത്ത വില്ലന്‍ വേഷത്തിലായിരിക്കും മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുക.

തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളോടു കൂടി വില്ലനായി താരമെത്തുകയാണെങ്കില്‍ നായകനേക്കാള്‍ മീതെയായിരിക്കും മോഹന്‍ലാലിനു സ്വീകാര്യത ലഭിക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചിത്രത്തില്‍ മോഹന്‍ലാലിനും സൂര്യയ്ക്കുമൊപ്പം അല്ലു അര്‍ജ്ജുന്റെ സഹോദരനും നടനുമായ അല്ലു സിരിഷും വേഷമിടുന്നുണ്ട്. മുമ്പ് 1971 ബിയോണ്ട് ദ ബോര്‍ഡേഴ്‌സ് എന്ന ചിത്രത്തില്‍ മോഹന്‍ലാലും അല്ലു സിരിഷും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈയില്‍ ആരംഭിക്കും. ലോകത്തിലെ പ്രശസ്തവും വ്യത്യസ്തവുമായ 10 ഷൂട്ടിംഗ് ലൊക്കേഷനുകളിലാണ് ഈ സിനിമ ചിത്രീകരിക്കുക. ജില്ലക്കു ശേഷം മോഹന്‍ലാല്‍ വേഷമിടുന്ന തമിഴ് സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അതേസമയം കെവി ആനന്ദുമൊത്തുള്ള സൂര്യയുടെ മൂന്നാമത്തെ സിനിമയാണ് ഇത്.

അയാന്‍, മാട്രാന്‍ എന്നിവയാണ് മുന്‍ ചിത്രങ്ങള്‍.നിലവില്‍ സെല്‍വരാഘവന്‍ ചിത്രം എന്‍ജികെയുടെ തിരക്കുകളിലാണ് സൂര്യ.

 




കൂടുതല്‍വാര്‍ത്തകള്‍.